ബെംഗളൂരുവിന്റെ ഡിഫൻസ് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്! ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം

Newsroom

Picsart 24 10 25 19 55 47 726
Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചിയിൽ ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനുക്കുമ്പോൾ 1-1 എന്ന നിലയിൽ നിൽക്കുന്നു. തുടക്കത്തിൽ ഒരു ഡിഫൻസീവ് മിസ്റ്റേക്കിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിന് ലീഡ് സമ്മാനിച്ചത്. ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ജിമിനസ് ബ്ലാസ്റ്റേഴ്സിനെ ഒപ്പം എത്തിച്ചു.

Picsart 24 10 25 20 11 49 369

മത്സരം ആരംഭിച്ചു ഏഴാം മിനുട്ടിൽ തന്നെ ഇന്ന് ബെംഗളൂരു എഫ് സി മുന്നിലെത്തി. പ്രിതം കൊടാലിന്റെ ഒരു പിഴവ് ആണ് വിനയായത്‌. പ്രിതത്തിൽ നിന്ന് പന്ത് തട്ടിയെടുത്ത ഡിയസ് സോം കുമാറിനെ ചിപ് ചെയ്ത് പന്ത് വലയിൽ എത്തിക്കുകയായിരുന്നു.

ഒരു ഗോളിന് പിറകിലായ ശേഷം ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ പ്രതികരിച്ചു. 10ആം മിനുട്ടിൽ ജിമിനസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിയാണ് പുറത്തു പോയത്. തൊട്ടു പിന്നാലെ പെപ്ര തൊടുത്ത ഒരു ഷോട്ട് ഗുർപ്രീത് തടയുകയും ചെയ്തു.

30ആം മിനുട്ടിൽ പെനാൾട്ടൈ ബോക്സിന് തൊട്ടു പിറകിൽ വെച്ച് ലഭിച്ച ഫ്രീകിക്ക് ലൂണയ്ക്ക് ടാർഗറ്റിൽ എത്തിക്കാൻ ആയില്ല. 44ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് കളിയിലേക്ക് തിരികെ വന്നു. പെപ്രയുടെ ഒരു ഗംഭീര റൺ തടയാൻ ഫൗൾ ചെയ്തിടുക മാത്രമെ വഴിയുണ്ടായിരുന്നുള്ളൂ. പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ജിമിനസ് ബ്ലാസ്റ്റേഴ്സിനെ ഒപ്പം എത്തിച്ചു. ബെംഗളൂരു എഫ് സി ലീഗിൽ വഴങ്ങുന്ന ആദ്യ ഗോൾ. സ്കോർ 1-1.