എവർട്ടൺ ഫുട്ബോൾ ഡയറക്ടർ പുറത്തേക്ക്

Newsroom

എവർട്ടൺ ഡയറക്ടർ മാർസൽ ബ്രാൻഡ്സ് ക്ലബ് വിടും. ക്ലബ്ബിലെ പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ക്ലബ് ഉടമ ഫർഹാദ് മോഷിരി ഇത്തരത്തിൽ ഒരു വലിയ മാറ്റത്തിന് ശ്രമിക്കുന്നത്. 59 കാരനായ ബ്രാൻഡ്‌സ് 2018 മെയ് മാസത്തിൽ ആയിരുന്മു PSV Eindhoven-ൽ നിന്ന് Everton-ൽ ചേർന്നത്. മാർകോ സില്വയ്ക്കും ആഞ്ചലോട്ടിക്കും ഇപ്പോൾ റാഫാ ബെനിറ്റസിനും ഒപ്പം ബ്രാൻഡ്സ് എവർട്ടണിൽ പ്രവർത്തിച്ചു. ഇദ്ദേഹത്തിന്റെ കീഴിൽ എവർട്ടൺ 300 മില്യൺ പൗണ്ടോളം ചിലവഴിച്ചിരുന്നു. ഹാമസ് റോഡ്രിഗസിന്റെ അടക്കം വലിയ സൈനിംഗുകൾ ക്ലബ് നടത്തി.