ഏകദിന ക്യാപ്റ്റനായി വിരാട് കോഹ്‍ലി തുടരുമോ? തീരുമാനം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ്

Sports Correspondent

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് വിരാട് കോഹ്‍ലി ഏകദിന ക്യാപ്റ്റനായി തുടരുമോ എന്ന കാര്യത്തിൽ സെലക്ഷന്‍ പാനൽ തീരുമാനം എടുക്കുമെന്ന് സൂചന. ടി20 ലോകകപ്പിന് മുമ്പ് തന്നെ ടി20 ക്യാപ്റ്റന്‍സി താന്‍ വിടുമെന്ന് വിരാട് കോഹ്‍ലി അറിയിച്ചിരുന്നു. രോഹിത്തിനെ ഏകദിനത്തിലും ക്യാപ്റ്റനാക്കുമോ അതോ വിരാട് കോഹ്‍ലിയോട് തുടരുവാന്‍ ആവശ്യപ്പെടുമോ എന്നതിലുള്ള തീരുമാനം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പായി ഉണ്ടാകുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളായ ചേതന്‍ ശര്‍മ്മ, സുനിൽ ജോഷി, എബി കുരുവിള എന്നിവര്‍ സൗരവ് ഗാംഗുലിയും ജയ് ഷായുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.