കെങ്ക്രെ എഫ് സി ഇനി ഐ ലീഗിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിൽ ഇത്തവണ കെങ്ക്രെ എഫ് സിയും ഉണ്ടാകും. ചെന്നൈ സിറ്റി ഐ ലീഗിൽ നിന്ന് പിന്മാറിയതിനാൽ ആണ് കെങ്ക്രെ ഐ ലീഗിലേക്ക് എത്തിയത്. മുൻ ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി ക്ലബ് ലൈസൻസുകളിൽ പരാജയപ്പെട്ടതാണ് ക്ലബിനെ ഐ ലീഗിൽ നിന്ന് ഒഴിവാക്കാൻ കാരണം. ചെന്നൈ സിറ്റി ഈ സീസണായി യാതൊരു ഒരുക്കവും ഇതുവരെ നടത്തിയിരുന്നില്ല. മാത്രമല്ല ക്ലബ് നിരവധി പ്രശ്നങ്ങളിലൂടെ ആണ് കടന്നു പോകുന്നതു. ഫിഫയുടെ ട്രാൻസ്ഫർ ബാനും ചെന്നൈ സിറ്റിക്കു മേൽ ഉണ്ട്.

മുംബൈ ക്ലബായ കെങ്ക്രെ എഫ് സി കഴിഞ്ഞ ഐ ലീഗ് ക്വാളിഫയറിൽ രാജസ്ഥാൻ യുണൈറ്റഡിനു പിറകിൽ രണ്ടാമത് ഫിനിഷ് ചെയ്തിരുന്നു. അതുകൊണ്ട് ആണ് കെങ്ക്രെയെ ഐലീഗിലേക്ക് പരിഗണിച്ചത്. കെങ്ക്രെ കൂടെ എത്തുന്നതോടെ ഇത്തവണ ഐ ലീഗി മൂന്ന് പുതിയ ക്ലബുകൾ ആയി. ശ്രീനിധി, രാജസ്ഥാൻ യുണൈറ്റഡ് എന്നീ ക്ലബുകളും ഈ സീസണിൽ ആദ്യമായി ഐ ലീഗിന് എത്തുന്നുണ്ട്.