എറിക് ഗാർസിയ ബാഴ്‌സലോണയിൽ എത്തുമെന്ന് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റി യുവതാരം എറിക് ഗാർസിയ ഈ സീസണിന്റെ അവസാനത്തോടെ ബാഴ്‌സലോണയിൽ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഈ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ അവസാനിക്കുന്ന ഗാർസിയ മാഞ്ചസ്റ്റർ സിറ്റി മുൻപോട്ട് വെച്ച പുതിയ കരാർ നിരസിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റിയിൽ ഈ സീസണിൽ താരത്തിന് അവസരങ്ങൾ കുറവായിരുന്നെകിലും താരത്തിന്റെ പെരുമാറ്റം മികച്ചതായിരുന്നെന്നും താരം തനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കളിക്കാരിൽ ഒരാൾ ആണെന്നും ഗ്വാർഡിയോള പറഞ്ഞു.

ഈ സീസണിൽ പ്രീമിയർ ലീഗിൽ ഒരു തവണ മാത്രമാണ് ഗാർസിയ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചത്. അതും പകരക്കാരനായാണ് താരം ഇറങ്ങിയത്. തുടർന്നാണ് തന്റെ പഴയ ക്ലബായ ബാഴ്‌സലോണയിലേക്ക് താരം പോവുമെന്ന സൂചനകൾ ഗ്വാർഡിയോള പ്രകടിപ്പിച്ചത്. 2017ൽ ബാഴ്‌സലോണയിൽ നിന്നാണ് ഗാർസിയ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നത്.