ഡെൽഹി ക്യാപിറ്റൽസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി റിഷഭ് പന്ത്

ഡെൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ റിഷഭ് പന്ത് ഇന്നലത്തെ ഇന്നിങ്സോടെ ഡെൽഹി ഫ്രാഞ്ചൈസിക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി. ഇന്നലെ 37 റൺസ് എടുത്തതോടെ പന്തിന് ഡെൽഹി കരിയറിൽ 2204 റൺസ് ആയി. ശ്രേയസ് അയ്യറിനെ ആണ് പന്ത് മറികടന്നത്‌. ശ്രേയസിന് 2200 റൺസ് ആയിരുന്നു ഉണ്ടായിരുന്നത്.

2174 റൺസ് ഉണ്ടായിരുന്ന വിരേന്ദ്ര സെവാഗിനെയും പന്ത് ഇന്നലെ മറികടന്നു. 73 ഇന്നിങ്സിൽ നിന്നാണ് പന്ത് 2204 റൺസിൽ എത്തിയത്‌. ഇന്നലെ ഹൈദരബാദിനെതിരെ സൂപ്പർ ഓവറിലാണ് ഡെൽഹി ക്യാപിറ്റൽസ് വിജയിച്ചത്.

Most runs for #DC in IPL

Rishabh Pant – 2204 (73 inns)*
Shreyas Iyer – 2200 (79 inns)
Virender Sehwag – 2174 (79 inns)
Shikhar Dhawan – 1738 (52 inns)
David Warner – 1435 (55 inns)