ഇത്തരം തിരിച്ചടി ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ തന്നെ ലഭിച്ചത് നല്ലതാണ് – വിരാട് കോഹ്‍ലി

തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമാക്കിയെത്തിയ വിരാട് കോഹ്‍ലിയ്ക്കും സംഘത്തിനും തോല്‍വി മാത്രമല്ല കനത്ത മാര്‍ജിനിലുള്ള പരാജയം ആണ് ഏറ്റുവാങ്ങേണ്ടി വന്നത്. 69 റണ്‍സിന്റെ വിജയം ആണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നലെ മത്സരത്തില്‍ നേടിയത്. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ തന്നെ ഈ തിരിച്ചടി നേരിട്ടത് നല്ലതാണന്നാണ് ടീം ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‍ലി പറയുന്നത്.

ജഡേജയുടെ ഒറ്റയാള്‍ പ്രകടനം ആണ് തന്റെ ടീമിനെ പരാജയപ്പെടുത്തിയതെന്നും കോഹ്‍ലി പറഞ്ഞു. ഹര്‍ഷല്‍ പട്ടേല്‍ ബാംഗ്ലൂരിന് വേണ്ടി മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയതെന്നും ഫ്രാഞ്ചൈസിയുടെ പിന്തുണ താരത്തിന് ഇനിയും ഉണ്ടാവുമെന്നും ഈ ഒരോവര്‍ വെച്ചല്ല താരത്തെ വിലയിരുത്തേണ്ടതെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.