ഒടുവിൽ ബ്രൈറ്റനും പറഞ്ഞു, ബ്രൈറ്റനെ ട്രോൾ ചെയ്തു ചെൽസിയുടെ ഔദ്യോഗിക പ്രഖ്യാപനം! കുകുറേയ ചെൽസിയിൽ

Picsart 22 08 04 00 08 02 040

ബ്രൈറ്റന്റെ സ്പാനിഷ് ഇടത് ബാക്ക് മാർക് കുകുറേയയെ ടീമിൽ എത്തിച്ചു ചെൽസി. ബ്രൈറ്റന്റെ കഴിഞ്ഞ സീസണിലെ മികച്ച താരമായ കുകുറേയയെ ഏതാണ്ട് 55 മില്യൺ അധികം പൗണ്ട് നൽകിയാണ് ചെൽസി സ്വന്തമാക്കിയത്. നേരത്തെ താരം ചെൽസിയും ആയി കരാറിൽ എത്തിയത് ആയി വാർത്തകൾ വന്നെങ്കിലും ബ്രൈറ്റൻ നിഷേധിച്ചു ട്വീറ്റ്. ഈ ട്വീറ്റിനെ അനുകരിച്ചു ട്വീറ്റ് ചെയ്താണ് ചെൽസി താരം തങ്ങളുടെ ടീമിൽ എത്തിയത് ആയി പ്രഖ്യാപിച്ചത്.

ഈ ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ പരാജയങ്ങൾ ഏറ്റുവാങ്ങിയ ചെൽസിക്ക് ഇത് വലിയ ജയം ആണ്. അതേസമയം ഒരു താരത്തിന് ബ്രൈറ്റനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ചെൽസി താരത്തിന് ആയി അവർക്ക് നൽകുക. കഴിഞ്ഞ വർഷം ബെൻ വൈറ്റിന് ആയി ആഴ്‌സണൽ മുടക്കിയതിനും അധികം തുക ചെൽസി കുകുറേയക്ക് ആയി മുടക്കി. മാഞ്ചസ്റ്റർ സിറ്റി ടീമിൽ എത്തിക്കാൻ ശ്രമിച്ചു പിന്മാറിയ മുൻ ബാഴ്‌സലോണ, എസ്പന്യോൾ അക്കാദമി താരമായ കുകുറേയയുടെ വരവ് ചെൽസി പ്രതിരോധത്തെ ശക്തമാക്കും എന്നുറപ്പാണ്.