കൊറോണയിൽ പെട്ട ചെൽസിക്ക് സമനില

20211217 101329

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പോരാട്ടത്തിൽ ചെൽസിക്ക് നിരാശ. ഇന്നലെ അർധ രാത്രി നടന്ന മത്സരത്തിൽ ചെൽസിയെ എവർട്ടൺ ആണ് സമനിലയിൽ പിടിച്ചത്. സ്റ്റാംഫോ ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ചെൽസിയുടെ നാലു താരങ്ങൾ കൊറോണ കാരണം ഉണ്ടായിരുന്നില്ല. ലുകാകു, വെർണർ, ഹൊഡ്സൺ ഒഡോയി, ചിൽവെൽ എന്നിവർക്ക് ആണ് ചെൽസിയിൽ കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്‌. ഇവരൊന്നും ഇല്ലെങ്കിലും മികച്ച രീതിയിലാണ് ചെൽസി മത്സരം തുടങ്ങിയത്.

ആദ്യ പകുതിയിൽ റീസ് ജെയിംസിനും മേസൺ മൗണ്ടിനും നല്ല അവസരം കിട്ടിയിരുന്നു എ‌ങ്കിലും രണ്ട് പേർക്കും ലക്ഷ്യം കാണാൻ ആയില്ല. രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ മേസൺ മൗണ്ട് തന്നെ ചെൽസിക്ക് ലീഡ് നൽകി. പക്ഷെ ആ ലീഡ് നാലു മിനുട്ട് മാത്രമെ നിന്നുള്ളൂ. 74ആം മിനുട്ടിൽ 18കാരൻ ബ്രാന്ത്വൈറ്റ് എവർട്ടണ് സമനില നൽകി. ഈ സമനിലയോടെ ചെൽസി 37 പോയിന്റുമായി ലീഗിൽ മൂന്നാമത് നിൽക്കുകയാണ്. എവർട്ടൺ 14ആം സ്ഥാനത്താണ് ഉള്ളത്.

Previous articleഇന്ന് നോർത്ത് ഈസ്റ്റ് ഈസ്റ്റ് ബംഗാളിനെതിരെ
Next articleശതകം പൂര്‍ത്തിയാക്കിയ ഉടനെ ലാബൂഷാനെ പുറത്ത്, വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്