ശതകം പൂര്‍ത്തിയാക്കിയ ഉടനെ ലാബൂഷാനെ പുറത്ത്, വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്

Ollierobinsonengland

മാര്‍നസ് ലാബൂഷാനെ തന്റെ ശതകം പൂര്‍ത്തിയാക്കി അധികം വൈകാതെ പുറത്ത്. ഇന്ന് അഡിലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഓസ്ട്രേലിയ 302/5 എന്ന നിലയിലാണ്. 55 റൺസ് നേടിയ സ്മിത്തിനൊപ്പം 5 റൺസുമായി അലക്സ് കാറെ ക്രീസിലുണ്ട്.

ലാബൂഷാനെയെ റോബിന്‍സൺ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോള്‍ ട്രാവിസ് ഹെഡിനെ റൂട്ട് പുറത്താക്കി. ലാബൂഷാനെ 103 റൺസും ട്രാവിസ് ഹെഡ് 18 റൺസുമാണ് നേടിയത്. നാലാം വിക്കറ്റിൽ 50 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് ട്രാവിസ് ഹെഡ് കൂട്ടുകെട്ടിനെ തകര്‍ത്ത് റൂട്ടാണ്.

അധികം വൈകാതെ സ്റ്റോക്സ് കാമറൂൺ ഗ്രീനിനെയും പുറത്താക്കിയതോടെ ഓസ്ട്രേലിയ 291/3 എന്ന നിലയിൽ നിന്ന് 294/5 എന്ന നിലയിലേക്ക് വീണു.

Previous articleകൊറോണയിൽ പെട്ട ചെൽസിക്ക് സമനില
Next articleഎറിക്സൺ ഇന്റർ മിലാനുമായുള്ള കരാർ റദ്ദാക്കി