ഇന്ന് നോർത്ത് ഈസ്റ്റ് ഈസ്റ്റ് ബംഗാളിനെതിരെ

Img 20211217 023413

വെള്ളിയാഴ്ച ഗോവയിലെ ഫത്തോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഈസ്റ്റ് ബംഗാളിനെ നേരിടും. ഈ സീസണിൽ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലാത്തതിനാൽ മൂന്ന് പോയിന്റുകൾ തന്നെയാണ് ക്ലബുകൾ ലക്ഷ്യമിടുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ തോറ്റപ്പോൾ, ഈസ്റ്റ് ബംഗാളിന് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ സമനില വഴങ്ങിയാണെത്തുന്നത്.

ഖാലിദ് ജാമിലിന്റെ നോർത്ത് ഈസ്റ്റിന് ഈ സീസൺ വളരെ മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്, നിലവിൽ
നാല് പോയിന്റുമായി ലീഗ് പട്ടികയിൽ പത്താം സ്ഥാനത്താണ്. ആറ് മത്സരങ്ങളിൽ ഒന്ന് ജയിക്കുകയും ഒരു സമനിലയും നാലിൽ തോൽക്കുകയും ചെയ്തവരാണ് ഹൈലാൻഡേഴ്സ്.

ഈ സീസണിൽ ഒരു മത്സരം പോലും ജയിക്കാത്ത ഏക ടീമായ ഈസ്റ്റ് ബംഗാൾ മൂന്ന് പോയിന്റുമായി ലീഗ് ടേബിളിൽ അവസാന സ്ഥാനത്താണ്. ആറ് കളികളിൽ നിന്ന് മൂന്ന് സമനിലകളും മൂന്ന് തോൽവികളുമാണ് ഈസ്റ്റ് ബംഗാളിന്റെ സമ്പാദ്യം.

Previous articleപാക്കിസ്ഥാന്‍ വിന്‍ഡീസ് ഏകദിന പരമ്പര മാറ്റി, ഇനി നടക്കുക ജൂണിൽ
Next articleകൊറോണയിൽ പെട്ട ചെൽസിക്ക് സമനില