ആൻഫീൽഡിൽ ലിവർപൂളിന് നിരാശ നൽകാൻ ആണ് ശ്രമിക്കുക എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ

Img 20201209 085235

ഇന്ന് ഇംഗ്ലണ്ടിൽ ഒരു വൻ പോരാട്ടം ആണ് നടക്കാൻ പോകുന്നത്. ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ നേരിടുകയാണ്. ഇന്നത്തെ മത്സരത്തിൽ ലിവർപൂൾ ആണ് ഫേവറിറ്റുകൾ എന്നാണ് യുണൈറ്റഡ് പരിശീലകൻ ഒലെ പറയുന്നത്. ലിവർപൂൾ നിലവിലെ ചാമ്പ്യന്മാരാണ്. അവർ വർഷങ്ങളായി ആൻഫീൽഡിൽ പരാജയപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഈ മത്സരത്തിൽ യുണൈറ്റഡ് അല്ലാ ഫേവറിറ്റ്സ് എന്ന് ഒലെ പറഞ്ഞു.

ലിവർപൂളിന് ഇന്ന് നിരാശ നൽകുക ആണ് യുണൈറ്റഡ് ലക്ഷ്യം. ഇന്ന് ലിവർപൂളിനെ പരാജയപ്പെടുത്തിയാൽ അത് കുറച്ചു കാലം മുമ്പ് വരെ ആരും പ്രതീക്ഷിക്കതിരുന്ന ഫലമായിരിക്കും എന്നും ഒലെ പറഞ്ഞു. എല്ലാ മത്സരങ്ങളെയും പോലെ തന്നെയാണ് ഈ മത്സരത്തെയും പരിഗണിക്കുന്നത്. ലീഗിൽ ഇപ്പോൾ യുണൈറ്റഡ് ഒന്നാമത് നിൽക്കുന്നത് ഏറെ കാലത്തെ പ്രയത്നത്തിന്റെ ഫലമാണ് എന്നും ഒലെ പറഞ്ഞു.

Previous articleബ്രൂണോയ്ക്ക് എതിരെ ആദ്യം വന്നപ്പോൾ തന്നെ ഞെട്ടി എന്ന് ക്ലോപ്പ്
Next articleതാരിക് ലാമ്പ്റ്റിയുടെ മികവിന് അഗീകാരം, ബ്രൈറ്റണിൽ പുതിയ കരാർ