മാലി താരം ഇനി ബ്രയ്ട്ടനിൽ

- Advertisement -

മാലി ദേശീയ താരം വെസ് ബിസോമ ഇനി പ്രീമിയർ ലീഗ് ക്ലബ്ബ് ബ്രയ്ട്ടൻ ഹോവ് ആൽബിയനിൽ. ഫ്രഞ്ച് ക്ലബ്ബ് ലില്ലെയിൽ നിന്നാണ് താരം പ്രീമിയ ലീഗിലേക് ചുവട് മാറുന്നത്. 21 വയസുകാരനായ ബിസോമ 5 വർഷത്തെ കരാറാണ് ക്ലബ്ബ്മായി ഒപ്പ് വച്ചിട്ടുള്ളത്.

മധ്യനിര താരമായ ബിസോമ ലില്ലേകായി 55 മത്സരങ്ങളിൽ നിന്നായി 4 ഗോളുകൾ നേടിയിട്ടുണ്ട്. മാലി ദേശീയ ടീം അംഗമായ ബിസോമ 2016 ആഫ്രിക്കൻ നേഷൻസ് കപ്പിൽ മാലിക്കായി ഗോളും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement