നീസിൽ പരിശീലനത്തിന് തിരിച്ചിറങ്ങി മരിയോ ബലോട്ടലി

- Advertisement -

ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോട്ടലി OGC നീസിൽ തിരിച്ചെത്തി. ക്ലബ് വിട്ടു പോകുമെന്ന് കരുതിയ താരം പ്രീ സീസൺ പരിശീലന ക്യാമ്പിലാണ് തിരിച്ചെത്തിയത്. OGC നീസിൽ നിന്നും മാറി ഒളിമ്പിക് മാഴ്‌സെയിലേക്ക് പോകാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു. എന്നാൽ മാഴ്സെയുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ബലോട്ടലി പരിശീലനത്തിന് തിരിച്ചിറങ്ങിയത്. ഈ സീസണിൽ ക്ലബ് വിടാൻ ആഗ്രഹിച്ച താരം OGC നീസ് ആരാധകരോട് വിട പറഞ്ഞിരുന്നു.

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും വേണ്ടി കളിച്ച മരിയോ ബലോട്ടലി സീരി എയിൽ മിലാൻ ടീമുകൾക്കും വേണ്ടി ബൂട്ടണിഞ്ഞു. വിവാദങ്ങളുടെ തോഴനായ മരിയോ ബലോട്ടലി 33 മത്സരങ്ങൾ അസൂറിപ്പടയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഈ സീസണിൽ നീസിന് വേണ്ടി 14 ഗോളടിച്ചിട്ടുണ്ട്. മേജർ ലീഗ് സോക്കറിൽ നിന്നും മരിയോ ബലോട്ടലിക്ക് വേണ്ടി ഓഫറുകൾ വരുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement