8ാം തുടര്‍ പരമ്പര വിജയവുമായി ഇംഗ്ലണ്ട്, 9ല്‍ അവസാനിച്ച് ഇന്ത്യയുടെ പടയോട്ടം

- Advertisement -

ഇന്ത്യയ്ക്കെതിരെയുള്ള 2-1 പരമ്പര വിജയത്തോടെ ഇംഗ്ലണ്ടിനു തുടര്‍ച്ചയായ എട്ടാം പരമ്പര വിജയമാണ് ഇന്ന് സാധ്യമായത്. എന്നാല്‍ ഇന്ത്യയുടെ 9 പരമ്പരകളുടെ വിജയമെന്ന നേട്ടത്തിനാണ് ഇന്ന് അറുതിയായത്. വിരാട് കോഹ്‍ലിയ്ക്ക് കീഴില്‍ ഒരു ബൈലാറ്ററല്‍ സീരീസ് പരാജയം ഇന്ത്യയ്ക്ക് ഇതാദ്യമായാണ്.

ഇംഗ്ലണ്ടിനു നാട്ടില്‍ ഇത് ഏഴാം വിജയമാണ്. ജൂണ്‍ 2010 മുതല്‍ ജൂണ്‍ 2012 വരെയുള്ള കാലയളവില്‍ നേടിയ റെക്കോര്‍ഡിനൊപ്പമാണ് ഇംഗ്ലണ്ട് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement