ആഴ്സണലിനെ എമിറേറ്റ്സിൽ തറപറ്റിച്ച് ആസ്റ്റൺ വില്ല

20201109 030214
- Advertisement -

ഈ സീസണിൽ ആസ്റ്റൺ വില്ലയെ വമ്പന്മാരൊക്കെ ഭയന്നെ പറ്റു. ലിവർപൂളിനെതിരെ ഏഴു ഗോളടിച്ച് ഏവരെയും ഞെട്ടിച്ച ആസ്റ്റൺ വില്ല ഇന്ന് ഞെട്ടിച്ചത് ആഴ്സണലിനെ ആണ്. അർട്ടേറ്റയുടെ ടീമിനെ അവരുടെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സിൽ നേരിട്ട ആസ്റ്റൺ വില്ല എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. സമ്പൂർണ്ണ ആധിപത്യവുമായായിരുന്നു വില്ലയുടെ വിജയം.

മത്സരം ആരംഭിച്ച് 40 സെക്കൻഡുകൾക്ക് ഉള്ളിൽ തന്നെ വില്ല ഇന്ന് വല കുലുക്കിയിരുന്നു. എന്നാൽ വാർ ആ ഗോൾ നിഷേധിച്ചു. അത തളരാതെ ആഴ്സണലിനെ അറ്റാക്ക് ചെയ്യാൻ ആസ്റ്റൺ വിലക്ക് ആയി. അവർ 25ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ലീഡ് എടുത്തു. ഇത്തവണ ഗോൾ നിഷേധിക്കാൻ വാർ വന്നില്ല. രണ്ടാം പകുതിയിൽ വാറ്റ്കിൻസിന്റെ ഇരട്ട ഗോളുകൾ കൂടി ആയപ്പോൾ ആഴ്സണലിന്റെ കഥ കഴിഞ്ഞു. 72, 75 മിനുറ്റുകളിൽ ആയിരുന്നു വാറ്റ്കിൻസിന്റെ ഗോളുകൾ.

ഈ വിജയത്തോടെ ആസ്റ്റൺ വില്ല ആറാം സ്ഥാനത്തേക്ക് ഉയർന്നു. ആഴ്സണൽ 11ആം സ്ഥാനത്താണ് ഉള്ളത്‌.

Advertisement