അത്ഭുതം റയൽ സോസിഡാഡ്, ലാലിഗയിൽ ഒന്നാമത് തുടരും!!

20201109 031436
- Advertisement -

റയൽ സോസിഡാഡിന്റെ ലാലിഗയിലെ പ്രകടനങ്ങൾ എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ്. ഇന്ന് ഗ്രനഡയെ കൂടെ തോൽപ്പിച്ചതോടെ റയൽ സോസിഡാഡ് ലാലിഗയിൽ ഈ ഇന്റർ നാഷണൽ ബ്രേക്ക് കഴിയും വരെ ഒന്നാമത് തുടരും എന്ന് ഉറപ്പായിരിക്കുകയാണ്. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സോഡിഡാഡ് വിജയിച്ചത്. ആദ്യ 27 മിനുട്ടിൽ തന്നെ അവർ രണ്ട് ഗോളിന് മുന്നിൽ എത്തിയിരുന്നു.

മത്സരത്തിന്റെ‌ 22ആം മിനുട്ടിൽ മൊൺറിയലിലൂടെ ആയിരുന്നു സോസിഡാഡിന്റെ ആദ്യ ഗോൾ വന്നത്. 27ആം മിനുട്ടിൽ പെനാൾട്ടിയിൽ നിന്ന് ഗോളുമായി ഒയർസബാളും എത്തിയതോടെ ലീഡ് ഇരട്ടിയായി. പിന്നീടും നിർവധി അവസരങ്ങൾ സോശിഡാഡ് സൃഷ്ടിച്ചു എങ്കിലും അവസരം മുതലെടുക്കാൻ അവർക്ക് ആയില്ല. മത്സരത്തിന്റെ അവസാന നിമിഷം ഒരു പെനാൾട്ടിയിലൂടെ പരാജയ ഭാരം കുറക്കാൻ ഗ്രാnaഡക്ക് അവസരം കിട്ടി. പക്ഷെ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിയില്ല.

ഈ ജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായാണ് സോസിഡാഡ് ലാലിഗയിൽ ഒന്നാമത് നിൽക്കുന്നത്. 9 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ അടിച്ചു കൂട്ടാനും സോസിഡാഡിനായിട്ടുണ്ട്. ലാലിഗയിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ചതും സോസിഡാഡ് തന്നെയാണ്‌

Advertisement