കാർലോസ് സോളറിന് ഹാട്രിക്ക്, വലൻസിയക്ക് എതിരെ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി

20201109 031353
- Advertisement -

റയൽ മാഡ്രിഡിന് ലാലിഗയിൽ വൻ പരാജയം. ഇന്ന് വലൻസിയയെ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ നാലു ഗോളുകളുടെ തോൽവി ആണ് ഏറ്റുവാങ്ങിയത്. തുടക്കത്തിൽ ബെൻസീമയിലൂടെ മുന്നിട്ടു നിന്ന ശേഷമായിരുന്നു റയലിന്റെ പതനം. മൂന്ന് പെനാൾട്ടികളാണ് റയൽ മാഡ്രിഡിന് വിനയായത്. ഹാട്രിക്കുമായി 23കാരൻ സോളർ താരവുമായി. തുടക്കത്തിൽ 23ആം മിനുട്ടിൽ ആയിരുന്നു ബെൻസീമ ഒരു ഗംഭീര ഗോളിലൂടെ റയലിനെ മുന്നിൽ എത്തിച്ചത്.

പക്ഷെ ആ ഗോളിനു ശേഷം കാര്യങ്ങൾ മാറി. മൂന്ന് പെനാൾട്ടികളും ഒരു സെൽഫ് ഗോളുമാണ് റയലിന്റെ വലയിലേക്ക് എത്തിയത്. 35,54, 63 മിനുട്ടുകളിൽ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു സോബർ ഹാട്രിക്ക് പൂർത്തിയാക്കി. 2013ന് ശേഷം ആദ്യമായാണ് ബാഴ്സയുടെ താരമല്ലാതെ ഒരു താരം റയലിനെതിരെ ഹാട്രിക് നേടുന്നത്. വലൻസിയയുടെ ബാക്കി ഉള്ള ഒരു ഗോൾ വരാനെയുടെ വക സെൽഫ് ഗോളായിരുന്നു.

ഈ തോൽവി റയലിന്റെ ഒന്നാമത് എത്താനുള്ള ആഗ്രഹത്തിന് വലിയ തിരിച്ചടിയാകും. റയൽ ഇപ്പോൾ നാലാം സ്ഥാനത്താണ്. വലൻസിയ ഒമ്പതാം സ്ഥാനത്തും.

Advertisement