പരിശീലകനായി ആർട്ടെറ്റക്ക് നൂറാം പ്രീമിയർ ലീഗ് മത്സരം, ജയം തുടരാൻ ആഴ്‌സണൽ ഇന്ന് ലെനോയുടെ ഫുൾഹാമിനു എതിരെ

Wasim Akram

20220827 021446
Download the Fanport app now!
Appstore Badge
Google Play Badge 1

ലീഗിൽ തുടർച്ചയായ നാലാം ജയം തേടി ആഴ്‌സണൽ

ആഴ്‌സണൽ പരിശീലകനായി പ്രീമിയർ ലീഗിൽ തന്റെ നൂറാം മത്സരം പൂർത്തിയാക്കാൻ മൈക്കിൾ ആർട്ടെറ്റ. ഇന്ന് നടക്കുന്ന ഫുൾഹാമിനു എതിരായ മത്സരം സ്പാനിഷ് പരിശീലകന്റെ നൂറാം മത്സരം ആണ്. ഇത് വരെ 99 മത്സരങ്ങളിൽ 52 ജയം സമ്മാനിച്ച ആർട്ടെറ്റ ജയത്തോടെ നൂറാം മത്സരം ആഘോഷിക്കാൻ ആവും ശ്രമിക്കുക. ലീഗിൽ തുടർച്ചയായ നാലാം മത്സരം തേടി സ്വന്തം മൈതാനത്ത് ഇറങ്ങുന്ന ആഴ്‌സണലിന് മികച്ച ഫോമിലുള്ള മാർകോ സിൽവയുടെ ഫുൾഹാം ആണ് എതിരാളികൾ. ഇത് വരെ കളിച്ച മൂന്നു കളികളിൽ പരാജയം അറിയാതെയാണ് ഫുൾഹാം എമിറേറ്റ്സിൽ എത്തുന്നത്.

ആദ്യ മൂന്ന് കളികളിലും നന്നായി കളിച്ച ടീമിനെ ആർട്ടെറ്റ ഇന്നും നിലനിർത്താൻ ആണ് സാധ്യത. ഗബ്രിയേൽ, സാലിബ പ്രതിരോധത്തിൽ നൽകുന്ന ഉറപ്പും മധ്യനിരയിലേക്ക് കയറി കളിക്കുന്ന സിഞ്ചെങ്കോയുടെ മികവും മധ്യനിരയിൽ പാർട്ടിക്ക് മുന്നിൽ കളം വാഴുന്ന ശാക്കയുടെ ഫോമും ആഴ്‌സണലിന് കരുത്ത് ആണ്. ഉഗ്രൻ ഫോമിൽ കളിക്കുന്ന ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ്, ബുകയോ സാക, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർക്ക് ഒപ്പം പുതുതായി ലഭിച്ച ഊർജവും ആയി മുന്നേറ്റം നയിക്കുന്ന ഗബ്രിയേൽ ജീസുസും എതിരാളികൾക്ക് ദുസ്വപ്നങ്ങൾ സമ്മാനിക്കും. ഇതിനകം 2 ഗോളുകൾ അടിച്ച ജീസുസ് 3 ഗോളുകൾക്ക് വഴിയും ഒരുക്കി.

ആഴ്‌സണൽ

ഉഗ്രൻ ഫോമിലുള്ള ആഴ്‌സണൽ മുന്നേറ്റത്തെ പ്രതിരോധിക്കുക ആവും മാർകോ സിൽവയുടെ ടീം നേരിടുന്ന പ്രധാന വെല്ലുവിളി. ബെഞ്ചിൽ ലോണിൽ പോയ പെപെക്ക് പകരം മാർക്കിയോന്യോസ് ഇടം പിടിക്കാൻ സാധ്യതയുണ്ട്. ഫാബിയോ വിയേരക്ക് പകരക്കാരനായി എങ്കിലും ആർട്ടെറ്റ അരങ്ങേറ്റം കൊടുക്കുമോ എന്ന ആകാംക്ഷ ആഴ്‌സണൽ ആരാധകർക്ക് ഉണ്ട്. ഫുൾഹാം ഗോൾ കീപ്പർ ആയി എമിറേറ്റിസിൽ മടങ്ങിയെത്തുന്ന മുൻ ആഴ്‌സണൽ ഗോൾ കീപ്പർ ബെർഡ് ലെനോ പലതും തെളിയിക്കാൻ ആവും ഇന്ന് കളത്തിൽ ഇറങ്ങുക. എന്നാൽ തങ്ങളുടെ മികവ് തുടർന്ന് ഗോളടി ആഘോഷം തുടർന്ന് ജയിക്കാൻ ആവും ആഴ്‌സണൽ ഇറങ്ങുക.

സീസണിൽ ഇതിനകം തന്നെ 3 ഗോളുകൾ കണ്ടത്തി ചാമ്പ്യൻഷിപ്പ് ഫോം പ്രീമിയർ ലീഗിൽ ആവർത്തിച്ച അലക്‌സാണ്ടർ മിട്രോവിച്, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്ദ്രസ് പെരേയിര എന്നിവർ ആണ് ആഴ്‌സണൽ പ്രതിരോധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുക. മിട്രോവിചിന്റെ ശക്തമായ ബോക്സിലെ സാന്നിധ്യം പ്രതിരോധിക്കുക ആവും ആഴ്‌സണൽ പ്രതിരോധത്തിന്റെ പ്രധാന ചുമതല. സ്വന്തം മൈതാനത്ത് കളിച്ച 30 കളികളിലും ആഴ്‌സണൽ ഫുൾഹാമിനോട് തോൽവി അറിഞ്ഞില്ല. ഒപ്പം പുതുതായി പ്രീമിയർ ലീഗിൽ എത്തുന്ന ടീമുകൾക്ക് എതിരെ ആഴ്‌സണലിന്റെ സ്വന്തം മൈതാനത്തെ മികവും അതിശക്തമാണ്. 2012 നു ശേഷം ഫുൾഹാമിനോട് തോറ്റിട്ടില്ല എന്നതും ആഴ്‌സണലിന് ആത്മവിശ്വാസം പകരും. പരിശീലകനായി നൂറാം മത്സരത്തിന് എത്തുന്ന പരിശീലകനു മികച്ച ജയം സമ്മാനിക്കാൻ ആവും ആഴ്‌സണൽ താരങ്ങൾ ഇന്ന് കളത്തിൽ ഇറങ്ങുക എന്നുറപ്പാണ്.

Story Highlight : Arsenal Vs Fulham match preview in Premier League.