ഗോളടിക്കാൻ നീൽ മൗപെയെ ടീമിൽ എത്തിച്ചു എവർട്ടൺ

Wasim Akram

20220820 171039
Download the Fanport app now!
Appstore Badge
Google Play Badge 1

ഫോറസ്റ്റിനെയും ഫുൾഹാമിനെയും മറികടന്നു നീൽ മൗപെയെ എവർട്ടൺ സ്വന്തമാക്കി

ബ്രൈറ്റനിൽ നിന്നു ഫ്രഞ്ച് മുന്നേറ്റനിര താരം നീൽ മൗപെയെ ടീമിൽ എത്തിച്ചു ഫ്രാങ്ക് ലമ്പാർഡിന്റെ എവർട്ടൺ. ആദ്യം നോട്ടിങ്ഹാം ഫോറസ്റ്റും ആയും പിന്നീട് ഫുൾഹാമും ആയും കരാറിൽ എത്തും എന്ന സൂചന ഉണ്ടായി എങ്കിലും എവർട്ടൺ നീൽ മൗപെയെ ടീമിൽ എത്തിക്കുക ആയിരുന്നു.

ഗോൾ കണ്ടത്താൻ വിഷമിക്കുന്ന എവർട്ടൺ മുന്നേറ്റം ശക്തമാക്കുന്നതിന്റെ ഭാഗം ആയിട്ട് ആണ് മൗപെയെ ടീമിൽ എത്തിച്ചത്. മൂന്നു വർഷത്തെ കരാർ എവർട്ടണും ആയി മൗപെ ഒപ്പിട്ടു. വേണമെങ്കിൽ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള വ്യവസ്ഥയും നിലവിലെ കരാറിൽ ഉണ്ട്. ബ്രൈറ്റനിൽ അവസരങ്ങൾ പാഴാക്കുന്നതിനു പഴി കേൾക്കാറുള്ള മൗപെ എവർട്ടണിൽ തിളങ്ങുമോ എന്നു കണ്ടറിയാം.

Story Highlight : Neal Maupay signs for Everton.