സീസൺ തുടങ്ങും മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി, മാർഷ്യലിന് പരിക്ക് | Anthony Martial Injured

മാഞ്ചസ്റ്റർ യുണൈറ്റഡിന് സീസൺ ആരംഭിക്കും മുമ്പ് ഒരു വലിയ തിരിച്ചടി. പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗംഭീര പ്രകടനം നടത്തിയ മാർഷ്യൽ സീസണിലെ ആദ്യ മത്സരത്തിൽ ടീമിനൊപ്പം ഉണ്ടാവില്ല. മാർഷ്യലിന് ഹാം സ്ട്രിങ് ഇഞ്ച്വറി ആണ് ഏറ്റത്. താരത്തിനും ക്ലബിനും ഒരു പോടെ തിരിച്ചടിയാണ് ഇത്. റൊണാൾഡോയുടെ ഫിറ്റ്നസ് പ്രശ്നമായതിനാൽ ബ്രൈറ്റണ് എതിരെ മാർഷ്യൽ ആയിരുന്നു സ്ട്രൈക്കർ ആയി ഇറങ്ങേണ്ടിയിരുന്നത്.

മാർഷ്യലിന്റെ അഭാവത്തിൽ മാർക്കസ് റാഷ്ഫോർഡ് ആകും ബ്രൈറ്റണ് എതിരെ യുണൈറ്റഡിന്റെ സ്ട്രൈക്കർ റോളിൽ ഇറങ്ങുക. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം മത്സരത്തിന് മുമ്പ് മാർഷ്യൽ ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് ക്ലബ് പ്രതീക്ഷിക്കുന്നു.

Story Highlight: Anthony Martial is set to miss Manchester United’s game against Brighton on Sunday with a hamstring injury