“കെ എൽ രാഹുലിനെ ശരിക്കും ഇന്ത്യക്ക് ആവശ്യമുണ്ടോ?” | Scott Styris Concerned About KL Rahul

Newsroom

Klrahul
Download the Fanport app now!
Appstore Badge
Google Play Badge 1

കെ എൽ രാഹുലിന് ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തുക എളുപ്പമായിരിക്കില്ല എന്ന് മുൻ ന്യൂസിലൻഡ് താരം സ്കോട് സ്റ്റൈറിസ്. ഇപ്പോൾ ഉള്ള താരങ്ങളുടെ ബാറ്റിംഗ് പ്രകടനം സെലക്ടർമാർക്ക് മുന്നിൽ വലിയ ചോദ്യം ഉയർത്തുകയാണെന്ന് സ്റ്റൈറിസ് പറയുന്നു. കെ എൽ രാഹുലിനെ യഥാർത്ഥത്തിൽ ഇന്ത്യക്ക് ആവശ്യമുണ്ടോ? ഈ ചോദ്യം സെലക്ടർമാർ സ്വയം ചോദിക്കുമെന്ന് അദ്ദേഹം പറയുന്നു.

ഐ പി എൽ അവസാനം മുതൽ പരിക്ക് കാരണം ബുദ്ധിമുട്ടുന്ന രാഹുലിന് നിരവധി പരമ്പരകൾ ആണ് നഷ്ടമായത്. സൂര്യകുമാറും ഋഷഭ് പന്തും നടത്തുന്ന മികച്ച പ്രകടനങ്ങൾ രാഹുലിന് ടീമിലേക്ക് തിരികെയെത്തുക പ്രയാസകമാക്കും എന്ന് സ്റ്റൈറിസ് പറയുന്നു.

തിരിച്ചു വരുമ്പോൾ രാഹുൽ നല്ല ഫോമിലായിരിക്കുമോ? അദ്ദേഹത്തിന് ഒരുപാട് ക്രിക്കറ്റ് ആണ് നഷ്‌ടപ്പെട്ടത്, അത് താരത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട് എന്നും സ്റ്റൈറിസ് പറഞ്ഞു.

Story Highlight: Scott Styris Concerned About KL Rahul’s Place in the Indian Team