ഗോകുലം കേരള വനിത ടീം കോച്ച് ആന്റണി അംഡ്രൂസ് ഇനി ഗോകുലം പുരുഷ ടീമിനൊപ്പം

Newsroom

Img 20220804 193704

ഗോകുലം കേരള വനിതാ ടീം കോച്ച് ആയിരുന്ന ആന്റണി ആൻഡ്രൂസ് ഇമനി ഗോകുലത്തിന്റെ തന്നെ പുരുഷ ടീമിനൊപ്പം. ഗോകുലം പുരുഷ ടീമിന്റെ അസിസ്റ്റന്റ് പരിശീലകനായി ആന്റണി ആൻഡ്രൂസിനെ നിയമിച്ചതായി ഗോകുലം കേരള ഇന്ന് അറിയിച്ചു. ഗോകുലം കേരള ഇന്ത്യൻ വനിതാ ലീഗ് കിരീടം നേടിയപ്പോഴും കേരള വനിതാ ലീഗ് സ്വന്തമാക്കിയപ്പോഴും ആന്റണി ആൻഡ്രൂസ് ടീമിനൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ആന്റണി ഗോകുലത്തിൽ എത്തിയത്. അതിനു മുമ്പ് ബെംഗളൂരുവിൽ റെബൽസ് എഫ് സിക്ക് ഒപ്പം ആയിരുന്നു. മുമ്പ് അര എഫ് സിക്ക് ഒപ്പവും മിനേർവ പഞ്ചാബ് എഫ് സിയുടെ യൂത്ത് ടീമുകൾക്ക് ഒപ്പവും ആൻഡ്രൂസ് ഉണ്ടായിരുന്നു.

Story Highlight: 🚨 | Gokulam Kerala FC announce the appointment of their ex women’s team coach Anthony Andrews as their new men’s team assistant coach.