ആൻഫീൽഡ് വിപുലീകരിക്കാനൊരുങ്ങി ലിവർപൂൾ

Anfield Stadium Entrance Liverpool

ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡ് വിപുലീകരിക്കാൻ തീരുമാനിച്ച് ക്ലബ്. 7000 കാണികളെ കൂടുതൽ ഉൾകൊള്ളിക്കുന്ന തരത്തിലുള്ള വികസനത്തിന് ലിവർപൂൾ സിറ്റി കൗൺസിൽ അംഗീകാരം നൽകിയതോടെയാണ് സ്റ്റേഡിയം വികസനത്തിന് ലിവർപൂൾ തയ്യാറെടുക്കുന്നത്.

ഏകദേശം 60 മില്യൺ പൗണ്ട് ചിലവാക്കിയാണ് ലിവർപൂൾ സ്റ്റേഡിയം വിപുലീകരിക്കുന്നത്. സ്റ്റേഡിയം വിപുലീകരിക്കുന്നതോടെ ആൻഫീൽഡിൽ 61000 കാണികളെ ഉൾകൊള്ളാൻ സാധിക്കും. 18 മാസം എടുക്കുന്ന വിപുലീകരണ പ്രവർത്തനങ്ങൾ 2023ൽ അവസാനിക്കുമെന്നാണ് കരുതപ്പെടുന്നത്.

Previous articleന്യൂസിലാണ്ടിന് ആദ്യ ബൗളിംഗെങ്കിൽ ഇന്ത്യയുടെ കാര്യം കഷ്ടത്തിൽ – ഷെയിന്‍ ബോണ്ട്
Next articleആദ്യ ഐസിസി ട്രോഫി എന്ത് വിലകൊടുത്തും നേടുവാനായിരിക്കും വിരാട് കോഹ്‍ലി ശ്രമിക്കുക – ഇയാന്‍ ബിഷപ്പ്