ആദ്യ ഐസിസി ട്രോഫി എന്ത് വിലകൊടുത്തും നേടുവാനായിരിക്കും വിരാട് കോഹ്‍ലി ശ്രമിക്കുക – ഇയാന്‍ ബിഷപ്പ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയിൽ ആദ്യ ഐസിസി ട്രോഫി നേടുകയെന്ന ലക്ഷ്യത്തോടെയാകും വിരാട് കോഹ്‍ലി ഫൈനലിനെ സമീപിക്കുകയെന്ന് പറഞ്ഞ് മുന്‍ വിന്‍ഡീസ് താരം ഇയാന്‍ ബിഷപ്പ്. ടെസ്റ്റ് റാങ്കിംഗിൽ വിരാട് കോഹ്‍ലിയുടെ കീഴിൽ ഇന്ത്യ ലോക ഒന്നാം നമ്പര്‍ ടീമായി ഇത് അഞ്ചാം വര്‍ഷമാണ് പൂര്‍ത്തിയാക്കിയത്.

2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും 2019 ലോകകപ്പ് സെമിയിലും വിരാട് കോഹ്‍ലിയ്ക്ക് കീഴിൽ ഇന്ത്യയ്ക്ക് പരാജയം ആയിരുന്നു ഫലം. 2013ന് ശേഷം ഇന്ത്യ ഒരു ഐസിസി കിരീടവും നേടിയിട്ടില്ല. അതിനാൽ തന്നെ എന്ത് വിലകൊടുത്തും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കുകയെന്നതായിരിക്കും വിരാട് കോഹ്‍ലിയുടെ ശ്രമമെന്നാണ് ഇയാന്‍ ബിഷപ്പ് പറഞ്ഞത്.

ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കുകയാണെങ്കിൽ അത് നാട്ടിൽ കോവിഡ് മഹാമാരി കാരണം ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്കുള്ള ആഹ്ലാദ നിമിഷവും ആവുമെന്ന് ബിഷപ്പ് സൂചിപ്പിച്ചു. വിരാട് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചാണ് ഈ ഫൈനലിലേക്ക് എത്തിച്ചിരിക്കുന്നത്. കിരീടം നേടുന്നതിൽ കുറഞ്ഞൊന്നും താരം ചിന്തിക്കില്ലെന്നും ബിഷപ്പ് കൂട്ടിചേര്‍ത്തു.