കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ബെംഗളൂരു എഫ് സിയെ തിരികെ ഇന്ത്യയിലേക്ക് അയക്കും എന്ന് മാൽഡീവ്സ്

Img 20210506 124325
Image Credit: Twitter
- Advertisement -

എ എഫ് സി കപ്പ് പ്ലേ ഓഫിനായി മാൽഡീവ്സിൽ എത്തിയ ബെംഗളൂരു എഫ് സി വിവാദത്തിൽ പെട്ടിരിക്കുകയാണ്. പ്ലേ ഓഫിന് വന്ന ബെംഗളൂരു എഫ് സി ബയോ ബബിളിൽ കഴിയേണ്ടതാണ് എങ്കിലും ബെംഗളൂരു എഫ് സി താരങ്ങളിൽ പലരും തെരുവിൽ ഇറങ്ങി ഫോട്ടോ എടുത്തതായി നഗരങ്ങളിലൂടെ യാത്ര ചെയ്തതായും മാൽഡീവ്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് മാൽഡീവ്സ് കായിക മന്ത്രിയായ അഹ്മദ് മഹ്ലൂഫും ആവർത്തിച്ചു.

ബെംഗളൂരു എഫ് സിയെ പ്ലേ ഓഫ് കളിക്കാൻ അനുവദിക്കില്ല എന്നും ബെംഗളൂരുവിനെ തിരികെ ഇന്ത്യയിലേക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചു എന്നും അഹ്മദ് മഹ്ലൂഫ് ട്വിറ്ററിൽ കുറിച്ചു. കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചത് ഗുരുതര കുറ്റമാണെന്നും ഇത് അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. പ്ലേ ഓഫ് ഉപേക്ഷിക്കാനും ഗ്രൂപ്പ് മത്സരങ്ങൾ നീട്ടിവെക്കാനും തങ്ങൾ എ എഫ് സിയോട് ആവശ്യപ്പെടും എന്നും അദ്ദേഹം പറഞ്ഞു. മാൽഡീവ്സ് ക്ലബായ ഈഗിൾസിനെ ആയിരുന്നു ബെംഗളൂരു എഫ് സി പ്ലേ ഓഫിൽ നേരിടേണ്ടത്.

Advertisement