ഹാവേർട്സ് ചെൽസിയിലേക്ക് തന്നെ, ടീമിനൊപ്പം ഇനി പരിശീലനം നടത്തില്ലെന്ന് ലെവർകൂസൻ പരിശീലകൻ

ലെവർകൂസൻ താരം കായ് ഹാവേർട്സ് ചെൽസിയിലേക്കെന്ന സൂചന നൽകി ബയേർ ലെവർകൂസൻ പരിശീലകൻ പീറ്റർ ബോസ്സ്. ഹാവേർട്സ് ഇനി ബയേർ ലെവർകൂസൻറെ കൂടെ പരിശീലനം നടത്തില്ലെന്നും പരിശീലകൻ പറഞ്ഞു. കൂടാതെ മറ്റു താരങ്ങളും ടീം മാറുമെന്നും ക്ലബ് പുതിയ താരങ്ങളെ കണ്ടെത്തണമെന്നും പരിശീലകൻ പറഞ്ഞു.

നേരത്തെ തന്നെ കായ് ഹാവേർട്സ് ചെൽസിയിലേക്ക് പോവുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഏകദേശം 90 മില്യൺ യൂറോ നൽകി ഹാവേർട്സിനെ ചെൽസി സ്വന്തമാക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതുവരെ ബയേർ ലെവർകൂസൻ താരം ക്ലബ് വിടുമെന്ന് പറഞ്ഞിരുന്നില്ല. എന്നാൽ പരിശീലകൻ കൂടെ പറഞ്ഞതോടെ അടുത്ത ദിവസങ്ങളിൽ തന്നെ ഹാവേർട്സ് ചെൽസിയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.