ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരിമിത ഓവര്‍ സ്ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ബട്‍ലറും ആര്‍ച്ചറും മടങ്ങിയെത്തുന്നു

- Advertisement -

ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയിലേക്കുള്ള ടീമില്‍ മടങ്ങിയെത്തി ജോഫ്ര ആര്‍ച്ചറും ജോസ് ബട്‍ലറും. പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ ഇരു താരങ്ങള്‍ക്കും വിശ്രമം നല്‍കിയെങ്കിലും ഇപ്പോള്‍ ഇരുവരും ടീമിലേക്ക് മടങ്ങിയെത്തുകയായിരുന്നു. അതേ സമയം ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ടിനെ ഏകദിനത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും ടി20യില്‍ താരത്തെ പരിഗണിച്ചിട്ടില്ല.

മാര്‍ക്ക് വുഡും സാം കറനും ഇരു ടീമുകളില്‍ ഇടം പിടിച്ചപ്പോള്‍ ക്രിസ് വോക്സിന് ഏകദിന ടീമില്‍ മാത്രമാണ് സ്ഥാനം. അതെ സമയം പാക്കിസ്ഥാനെതിര ടി20 പരമ്പരയിലുണ്ടായിരുന്ന സാഖിബ് മഹമ്മൂദിനെ റിസര്‍വ് ആയാണ് ഓസ്ട്രേലിയയ്ക്കെതിരെ പരിഗണിച്ചിരിക്കുന്നത്.

ടി20 സ്ക്വാഡ്: Eoin Morgan (captain), Moeen Ali, Jofra Archer, Jonathan Bairstow, Tom Banton, Sam Billings, Jos Buttler, Sam Curran, Tom Curran, Joe Denly, Chris Jordan, Dawid Malan, Adil Rashid, Mark Wood

റിസര്‍വ് താരം: Liam Livingstone, Saqib Mahmood

ഏകദിന സ്ക്വാഡ്: Eoin Morgan (captain), Moeen Ali, Jofra Archer, Jonathan Bairstow, Tom Banton, Sam Billings, Jos Buttler, Sam Curran, Tom Curran, Adil Rashid, Joe Root, Chris Woakes, Mark Wood

റിസര്‍വ് താരം: Joe Denly, Saqib Mahmood

ടി20 പരമ്പര സെപ്റ്റംബര്‍ 4, 6, 8 എന്നീ ദിവസങ്ങളില്‍ ഏഗീസ് ബൗളില്‍ നടക്കുമ്പോള്‍ ഏകദിന മത്സരങ്ങള്‍ സെപ്റ്റംബര്‍ 11, 13, 16 തീയ്യതികളില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ അരങ്ങേറും.

 

Advertisement