കോൺസ്റ്റന്റൈൻ തന്നെ വേദനിപ്പിച്ചു എന്ന് ഛേത്രി

- Advertisement -

ഇന്ത്യയുടെ മുൻ പരിശീലകൻ കോൺസ്റ്റന്റൈന്റെ ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട തീരുമാനം തന്നെ വേദനിപ്പിച്ചു എന്ന് ഇന്ത്യൻ സ്ട്രൈക്കർ സുനിൽ ഛേത്രി. ക്യാപ്റ്റനെ റൊട്ടേറ്റ് ചെയ്യുന്ന കോൺസ്റ്റന്റൈന്റെ തീരുമാനങ്ങൾ ആണ് ഛേത്രിയെ വിഷമിപ്പിച്ചത്. സൗഹൃദ മത്സരങ്ങളിൽ ക്യാപ്റ്റൻസി മാറ്റിയപ്പോൾ വലിയ പ്രശ്നമില്ലായിരുന്നു എന്നും എന്നാൽ ഏഷ്യാ കപ്പിൽ അങ്ങനെ ചെയ്തപ്പോൾ സങ്കടമായി എന്നും ഛേത്രി പറഞ്ഞു‌

ഏഷ്യാ കപ്പിൽ മൂന്ന് മത്സരങ്ങളിലും മൂന്ന് ക്യപ്റ്റന്മാരെ ആയിരുന്നു കോൺസ്റ്റന്റൈൻ നിയമിച്ചത്. ആദ്യ മത്സരത്തിൽ ഗുർപ്രീതും രണ്ടാം മത്സരത്തിൽ ഛേത്രിയും അവസാന മത്സരത്തിൽ പ്രണോയിയും ആയിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ ആയത്. തന്റെ കരിയറിന്റെ അവസാനത്തോട് അടുക്കുന്ന സുനിൽ ഛേത്രി എന്ന ഇതിഹാസത്തിനെ അപമാനിക്കുന്നത് പോലെയാണ് ഇതെന്ന് അന്ന് വിമർശനം ഉയർന്നിരുന്നു. വർഷങ്ങളായി ഇന്ത്യൻ ക്യാപ്റ്റൻ ആം ബാൻഡ് അണിയുന്നത് ഛേത്രി ആയിരുന്നു.

Advertisement