“എത്രയും പെട്ടെന്ന് ഫുട്ബോൾ പുനരാരംഭിക്കട്ടെ” – നെയ്മർ

- Advertisement -

ഫുട്ബോൾ ഈ പ്രതിസന്ധികളെ ഒക്കെ മറികടന്ന് പെട്ടെന്ന് പുനരാരംഭിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പി എസ് ജി താരം നെയ്മർ‌‌. ഇപ്പോൾ ബ്രസീലിൽ സ്വന്തം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയാണ് നെയ്മർ. ഫ്രാൻസിൽ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആയിരുന്നു പ്രത്യേക അനുമതി വാങ്ങി നെയ്മർ ബ്രസീലിൽ എത്തിയത്.

കൊറോണയെ അതിജീവിക്കാൻ ലോകത്തിന് വേഗത്തിൽ സാധിക്കണം എന്ന് നെയ്മർ പറഞ്ഞു. ഈ സമയം ഉത്തരവാദിത്വത്തോടെ ചിലവഴിക്കാൻ ആണ് താൻ ശ്രമിക്കുന്നത്. തന്റെ ട്രെയിനറുടെ ഉപദേശ സ്വീകരിച്ച് പരിശീലനം നടത്തുകയാണ് താൻ. ഫുട്ബോൾ തിരിച്ചുവരുമ്പോഴേക്ക് താനടക്കം ഉള്ള ഫുട്ബോൾ താരങ്ങൾ പൂർണ്ണ ആരോഗ്യവാന്മാരായി തയ്യാറായി നിൽക്കേണ്ടതുണ്ട് എന്നും നെയ്മർ പറഞ്ഞു.

Advertisement