മുസാഫിർ എഫ് സി ജെയ്‌സി പ്രകാശനം ചെയ്തു

  1. മുസാഫിർ എഫ്.സി 2019 സീസണിലെ ജെയ്‌സി പ്രകാശനം ചെയ്തു. യു എ ഇ നിയമകാര്യ വകുപ്പ് മേധാവി ഡോക്ടർ ഹമദ് അബ്ദുല്ല സാലിം അൽ ജാബിരി, അബുദാബി നഗരസഭാ മേധാവി ഇഞ്ചിനിയർ ആരിഫ് ഉമ്മർ, അബ്ദുല്ല അൽജാബിരി എന്നിവർ ചേർന്ന് ഇൻഫിനിറ്റി ഓഫീസ് സർവീസ് മാനേജിങ് ഡയറക്ടേഴ്സ് യു.എൻ സകരിയ, കുഞ്ഞിപ്പ മോങ്ങതിനും നൽകികൊണ്ട് ആണ് പ്രകാശന ചടങ്ങ് നിർവഹിച്ചത്. മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ നടന്ന ചടങ്ങിൽ മുസാഫിർ യു.എ.ഇ പ്രസിഡന്റ് സയ്യിദ് ഷഹീർ, അഡ്വൈസറി മെമ്പർമാരായ ഹസ്സൻ പി.കെ, ദുൽഖർനൈനി, തമീംഹാജി, മുസ്തഫ കെ.പി, സഫീർ യു.ടി, മുസ്തഫ തിരൂർ, അജ്മൽ,കൂടാതെ മറ്റു ക്ലബ് മെമ്പർമാരും പങ്കെടുത്തു.