പരിശീലകനെ പുറത്താക്കി എം.എൽ.എസ് ടീം

മോശം ഫോമിനെ തുടർന്ന് പരിശീലകനെ പുറത്താക്കി എം.എൽ.എസ് ടീം ലാ ഗാലക്സി. പരിശീലകൻ ഗിലെർമോ ബാരോസിനെയാണ് ലാ ഗാലക്‌സി പുറത്താക്കിയത്. സഹ പരിശീലകരായ ഗുസ്താവോ ബാരോസ്, ഏരിയൽ പെരേര, ഗോൾ കീപ്പിങ് പരിശീലകൻ ജുവാൻ ജോസ് റോമെറോ, പെർഫോമെൻസ് പരിശീലകൻ ഹാവിയർ വാൽഡെകാന്റോസ് എന്നിവരും ക്ലബ് വിടും. 2019 ജനുവരിയിൽ ലാ ഗാലക്‌സിയിൽ എത്തിയ ബാരോസ് വെസ്റ്റേൺ കോൺഫെറെൻസിൽ ലാ ഗാലക്‌സി ഏറ്റവും അവസാന സ്ഥാനത്ത് ആയതോടെയാണ് പുറത്താക്കപ്പെട്ടത്.

ഈ സീസണിൽ ലീഗിൽ മൂന്ന് മത്സരങ്ങൾ മാത്രമാണ് എം.എൽ.എസ്സിൽ ബാക്കിയുള്ളത്. ബാക്കി മത്സരണങ്ങളിൽ താത്കാലിക പരിശീലകനായി ഡൊമിനിക് കിനെറിനെ നിയമിച്ചിട്ടുണ്ട്. മുൻ ബൊക്ക ജൂനിയർസ് പരിശീലകൻ കൂടിയാണ് ഗിലെർമോ ബാരോസ്. കഴിഞ്ഞ ദിവസം ലാ ഗാലക്‌സി പോർട്ലാൻഡ് ടിമ്പേഴ്സിനോടും 5-2ന് പരാജയപ്പെട്ടിരുന്നു.