ബംഗ്ലാദേശിന്റെ ടെസ്റ്റ് പ്രകടനങ്ങള്‍ മെച്ചപ്പെടുത്തുവാനാകുമെന്നാണ് പ്രതീക്ഷ – ടോബി റാഡ്ഫോര്‍ഡ്

ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശിന്റെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്താനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പറഞ്ഞ് ബംഗ്ലാദേശിന്റെ പുതിയ ഹൈ പെര്‍ഫോമന്‍സ് യൂണിറ്റ് ഹെഡ് കോച്ച് ടോബി റാഡ്ഫോര്‍ഡ്. ഓഗസ്റ്റ് 2020 മുതല്‍ ഒരു വര്‍ഷത്തേക്കുള്ള കരാറിലാണ് ടോബി ഈ പുതിയ പദവിയിലേക്ക് എത്തുന്നത്. സൈമണ്‍ ഹെല്‍മട്ടില്‍ നിന്നാണ് ഈ ചുമതലയിലേക്ക് ടോബി എത്തുന്നത്.

മുന്‍ വിന്‍ഡീസ് ബാറ്റിംഗ് പരിശീലകനും ടീമിന്റെ ഉപ പരിശീലകനുമായി പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണ് റാഡ്ഫോര്‍ഡ്. ബംഗ്ലാദേശ് വിന്‍ഡീസില്‍ ടെസ്റ്റ് കളിക്കാനെത്തി തകര്‍ച്ച നേരിട്ടപ്പോള്‍ എതിര്‍ നിരയില്‍ കളി പഠിപ്പിക്കുവാന്‍ താരം ഉണ്ടായിരുന്നു.

ഈ യൂണിറ്റില്‍ ടെസ്റ്റ് ക്രിക്കറ്റിന് സജ്ജരായ താരങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാവും തങ്ങള്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നതെന്നും റാഡ്ഫോര്‍ഡ് വ്യക്തമാക്കി.