ബയോ ബബിള്‍ മടുത്തു, ബിഗ് ബാഷ് കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം

Stevesmith

സിഡ്നി സിക്സേര്‍സിന് വേണ്ടി ഇത്തവണത്തെ ബിഗ് ബാഷ് കളിക്കുവാന്‍ താനില്ലെന്ന് തീരുമാനിച്ച് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായി കളിക്കുന്ന താരത്തിന് എന്നാല്‍ നാട്ടില്‍ നടക്കുന്ന ബിഗ് ബാഷിനായി ബയോ ബബിളില്‍ തുടരാന്‍ വയ്യെന്നാണ് പറയുന്നത്.

ഇംഗ്ലണ്ടിലെ പരമ്പരയ്ക്ക് ശേഷം ഐപിഎലിലെ ബയോ ബബിളിലേക്കാണ് സ്മിത്ത് പറന്നെത്തിയത്. ഐപിഎല്‍ കഴിഞ്ഞ് തിരികെ ബിഗ് ബാഷിനായി ബബിളില്‍ തുടരുവാന്‍ വയ്യെന്നും അത് കഴിഞ്ഞ് ഇന്ത്യയുമായുള്ള പരമ്പരയുള്ളതിനാല്‍ തന്നെ അല്പം വിശ്രമം ആവശ്യമാണെന്നുമാണ് സ്മിത്ത് പറയുന്നത്.

ഡിസംബര്‍ 3നാണ് ബിഗ് ബാഷ് ലീഗ് ആരംഭിക്കുന്നത്. സ്മിത്തിന്റെ ചുവട് പിടിച്ച് മറ്റു താരങ്ങളും ഈ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുമോ എന്നതാണ് ഇനി നോക്കേണ്ട കാര്യം.

Previous articleപരിശീലകനെ പുറത്താക്കി എം.എൽ.എസ് ടീം
Next articleഫാബിനോയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബ്രസീൽ