മെസ്സി എന്ന അത്ഭുതം!! ഇനി ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ താരം

Newsroom

Picsart 23 05 28 02 40 17 309
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് ചരിത്രപരമായ ഒരു രാത്രിയിൽ, അർജന്റീനിയൻ മാസ്റ്റർ ലയണൽ മെസ്സി ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ കിരീടം നേടിയ താരമായി മാറി. തന്റെ മുൻ സഹതാരം ഡാനി ആൽവസിനൊപ്പം 43 ട്രോഫികൾ എന്ന നേട്ടത്തിൽ മെസ്സി ഇന്ന് എത്തി. പി എസ് ജിക്ക് ഒപ്പം ഇന്ന് ലീഗ് വൺ കിരീടം നേടിയ മെസ്സി തന്റെ 43-ാം ട്രോഫി ആണ് കരസ്ഥമാക്കിയത്.

മെസ്സി 23 05 28 02 17 55 063

പാരീസ് സെന്റ് ജെർമെയ്നൊപ്പമുള്ള മെസ്സിയുടെ രണ്ടാം ലീഗ് 1 കിരീടം ആയിരുന്നു ഇത്. ബാഴ്സലോണയിൽ ആണ് മെസ്സി തന്റെ കിരീടങ്ങളിൽ ഭൂരിഭാഗവും നേടിയത്. ബാഴ്സലോണക്ക് ഒപ്പം 10 ലാലിഗ കിരീടങ്ങളും നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അടക്കം മുപ്പതിയഞ്ച് കിരീടങ്ങൾ മെസ്സി ബാഴ്സലോണയിൽ നേടി. അർജന്റീനക്ക് ഒപ്പം ലോകകപ്പും കോപ അമേരിക്കയും നേടാനും മെസ്സിക്ക് ആയിരുന്നു.

43 – Messi 🇦🇷 becomes the footballer with most trophies EVER 🐐

Liga🏆🏆🏆🏆🏆🏆🏆🏆🏆🏆
SpanishCup 🏆🏆🏆🏆🏆🏆🏆
SpanishSuper 🏆🏆🏆🏆🏆🏆🏆🏆
UCL 🏆🏆🏆🏆
CWC 🏆🏆🏆
UEFASuper 🏆🏆🏆

Ligue 1 🏆🏆
FrenchSuper 🏆

WorldCup 🏆
CopaAmerica 🏆
Finalissima 🏆
Olympics 🏆
WC U20 🏆