“മെസ്സി ഇറ്റലിയിലേക്ക് വരണം, പുതിയ വെല്ലുവിളികൾ സ്വീകരിക്കണം” – ക്രിസ്റ്റ്യാനോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ താരം മെസ്സിയെ ഇറ്റലിയിലേക്ക് ക്ഷണിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സീസൺ തുടക്കത്തിൽ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് എത്തിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മെസ്സിയെ താൻ ഇറ്റലിയിലേക്ക് ക്ഷണിക്കുകയാണെന്ന് റൊണാൾഡോ പറഞ്ഞു. മെസ്സി ഇറ്റലിയിലേക്ക് വരണം. പുതിയ വെല്ലുവിളികൾ സ്വീകരിക്കണം എന്നും റൊണാൾഡോ പറഞ്ഞു.

മെസ്സി ബാഴ്സലോണയിൽ സന്തോഷവാനാണ് എങ്കിൽ പ്രശ്നമില്ല. അദ്ദേഹം വലിയ കളിക്കാരൻ തന്നെയാണ്. എന്നാലും പുതിയ ചാലഞ്ചുകൾ നല്ലതാണ്. റൊണാൾഡോ പറഞ്ഞു. മെസ്സി വന്നാലും ഇല്ലായെങ്കിലും താൻ ഇറ്റലിയിൽ സന്തോഷവാനാണെന്ന് ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു. സ്പെയിനിൽ നിന്ന് വന്നതിൽ ഒരു നഷ്ടവും തോന്നുന്നില്ല എന്നും റൊണാൾഡോ പറഞ്ഞു. യുവന്റസിനായും ഗോളടിച്ച് കൂട്ടുകയാണ് ഇപ്പോൾ റൊണാൾഡോ.