മെസ്സി മെസ്സി മെസ്സി!! ഇന്റർ മയാമി വലിയ ജയത്തോടെ സെമി ഫൈനലിലേക്ക്

Newsroom

Picsart 23 08 12 08 06 23 117
Download the Fanport app now!
Appstore Badge
Google Play Badge 1

ലീഗ്സ് കപ്പിൽ ഇന്റർ മയാമിയും മെസ്സിയും സെമി ഫൈനലിലേക്ക് മുന്നേറി. ഇന്റർ മയാമിയിൽ എത്തിയ ശേഷം എല്ലാ കളിയിലും ഗോൾ നേടുന്ന റെക്കോർഡ് മെസ്സി തുടരുന്നതാണ് ഇന്നും കാണാൻ ആയത്. കാർലൊറ്റിനെ നേരിട്ട മെസ്സിയുടെ ടീം എതിരില്ലാത്ത 4 ഗോളുകളുടെ വിജയം നേടി സെമി ഫൈനൽ ഉറപ്പിച്ചു. മെസ്സി എത്തിയ ശേഷം മയാമി പരാജയം അറിയാത്ത കുതിപ്പിലാണ്.

ഇന്റർ മയാമി മെസ്സി 23 08 12 08 05 40 083

മാർട്ടിനസിലൂടെ 12ആം മിനുട്ടിൽ ആയിരുന്നു ഇന്റർ മയാമിയുടെ ആദ്യ ഗോൾ. 32ആം മിനുട്ടിൽ ടെയ്ലറിന്റെ ഗോളിൽ മയാമി ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 78ആം മിനുട്ടിൽ മെസ്സി തുടങ്ങിയ ഒരു അറ്റാക്കിന് ഒടുവിൽ ഒരു സെൽഫ് ഗോളിലൂടെ മയാമി മൂന്നാം ഗോളും നേടി.

പിന്നെ മെസ്സിയുടെ ഗോളിന്റെ സമയമായിരുന്നു. 86ആം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ ഗോൾ. മെസ്സിയുടെ മയാമിക്ക് ആയുള്ള എട്ടാമത്തെ ഗോളായിരുന്നു ഇത്. തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് മെസ്സി മയാമിക്ക് ആയി ഗോൾ നേടുന്നത്. ഈ ഗോളോടെ മയാമിയുടെ വിജയം പൂർത്തിയായി.