ഗോൾ 2019; ഫൈവ് സ്റ്റാർ പ്രകടനത്തോടെ എം ഇ എസ് വളാഞ്ചേരി

ഇന്ത്യൻ എക്സ്പ്രസ്സ് അണിയിച്ച് ഒരുക്കുന്ന ഗോൾ 2018 ടൂർണമെന്റിൽ ഇന്നലെ എം ഇ എസ് വളാഞ്ചേരിക്ക് ഗംഭീര തുടക്കം. ഇന്നലെ മഹാരാജാസ് ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ യു സി കോളേജ് ആലുവയുടെ വല നിറച്ചാണ് എം ഇ എസ് വളാഞ്ചേരി ഗോളിന്റെ ആദ്യ രാത്രി ആഘോഷമാക്കിയത്. എതിരില്ലാത്ത അഞ്ചു ഗോളിന്റെ വിജയം എം ഇ എസ് വളാഞ്ചേരി സ്വന്തമാക്കി.

കളിയിൽ ജിൻഷാദിന്റെ ഹാട്രിക്ക് എം ഇ എസിന് നിർണായകമായി. 8, 54, 57 മിനുറ്റുകളിൽ ആയിരുന്നു ജിൻഷാദിന്റെ ഹാട്രിക്ക് ഗോളുകൾ പിറന്നത്. ജിൻഷാദിനെ കൂടാതെ ജാസിമും റുകുനുദ്ദീനും ആണ് കളിയിൽ ഗോളുകൾ നേടിയത്. ഈ വിജയത്തോടെ എം ഇ എസ് വളാഞ്ചേരി ക്വാർട്ടറിലേക്ക് കടന്നു. ഫറൂഖ് കോളേജിനെ ആകും ക്വാർട്ടറിൽ എം ഇ എസ് നേരിടുക.

ഈ ജയം എസ് എൻ ഷൊർണ്ണൂരിനെ പ്രീക്വാർട്ടറിലേക്ക് എത്തിച്ചു.

Previous articleഗോൾ 2019; ജയത്തോടെ എസ് എൻ ഷൊർണ്ണൂർ തുടങ്ങി
Next articleഇന്ത്യന്‍ മോഹങ്ങള്‍ക്കുമേല്‍ പെയ്തിറങ്ങി മഴ