ഗോൾ 2019; ജയത്തോടെ എസ് എൻ ഷൊർണ്ണൂർ തുടങ്ങി

ഇന്ത്യൻ എക്സ്പ്രസ്സ് അണിയിച്ച് ഒരുക്കുന്ന ഗോൾ 2018 ടൂർണമെന്റിന് ഇന്നലെ എറണാകുളത്ത് തുടക്കമായി. മഹാരാജാസ് ഗ്രൗണ്ടിൽ വെച്ച് നടന്ന ആദ്യ മത്സരത്തിൽ എസ് എൻ കോളേജ് ഷൊർണ്ണൂർ എസ് എച് കോളേജ് തേവരയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു എസ് എൻ ഷൊർണ്ണൂരിന്റെ വിജയം. കളിയിൽ വ്യക്തമായ ആധിപത്യം എസ് എൻ ഷൊർണ്ണൂരിന് ഉണ്ടായിരുന്നു.

കളുയുടെ 41ആം മിനുട്ടിൽ മുഹമ്മദ് യാസിർ ആണ് എസ് എൻ ഷൊർണ്ണൂരിന് ലീഡ് നൽകിയ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ ആകാശ് ഷാജനിലൂടെ തേവര കോളേജ് സമനില പിടിച്ചു എങ്കിലും ആ സമനികയ്ക്ക് അധികം ആയുസ്സ് ഉണ്ടായില്ല. രണ്ട് മിനുട്ടിനകം അബ്ദുൽ മുബാഷിർ എസ് എൻ കോളേജിന് ലീഡ് തിരികെ നേടിക്കൊടുത്തു. കളിയുടെ 81ആം മിനുട്ടിൽ വിഷൂ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.

ഈ ജയം എസ് എൻ ഷൊർണ്ണൂരിനെ പ്രീക്വാർട്ടറിലേക്ക് എത്തിച്ചു.

Previous articleതുടർച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങി അൽ മദീന
Next articleഗോൾ 2019; ഫൈവ് സ്റ്റാർ പ്രകടനത്തോടെ എം ഇ എസ് വളാഞ്ചേരി