ഇന്ത്യന്‍ മോഹങ്ങള്‍ക്കുമേല്‍ പെയ്തിറങ്ങി മഴ

സിഡ്നിയില്‍ ഓസ്ട്രേലിയയെ നാണക്കേടില്‍ നിന്ന് രക്ഷിയ്ക്കാനായി മഴയുടെ സഹായം. നാലാം ദിവസത്തിനു സമാനമായി ആദ്യ സെഷന്‍ പൂര്‍ണ്ണമായം മഴ മൂലം ഉപേക്ഷിക്കപ്പെടുകയായിരുന്നു. മത്സരം ജയിച്ച് 3-1 എന്ന നിലയില്‍ ചരിത്രപരമായ ടെസ്റ്റ് പരമ്പര വിജയമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്കാണ് മഴ ദൈവങ്ങള്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്. പരമ്പരയില്‍ നേരത്തെ തന്നെ 2-1നു മുന്നില്‍ നില്‍ക്കുന്ന കോഹ്‍ലിയും സംഘവും 3-1 എന്ന നിലയിലുള്ളൊരു വിജയമാണ് പ്രതീക്ഷിച്ചതെങ്കിലും മൂന്നാം ദിവസം അവസാനം മുതല്‍ മഴ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുകയായിരുന്നു.

6/0 എന്ന നിലയില്‍ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുമ്പോളാണ് ഓസ്ട്രേലിയയുടെ രക്ഷകനായി മഴ അവതരിക്കുന്നത്.

Previous articleഗോൾ 2019; ഫൈവ് സ്റ്റാർ പ്രകടനത്തോടെ എം ഇ എസ് വളാഞ്ചേരി
Next articleഒന്നാം സ്ഥാനത്ത് ലീഡ് കൂട്ടി ബാഴ്സലോണ