കോച്ചിനെതിരെ പൊട്ടിത്തെറിച്ച് മരിയോ ബലോട്ടെല്ലി

- Advertisement -

ലീഗ് വണ്ണിൽ നീസ് കോച്ചിനെതിരെ പൊട്ടിത്തെറിച്ച് ഇറ്റാലിയൻ സൂപ്പർ സ്റ്റാർ മരിയോ ബലോട്ടെല്ലി. ബലോട്ടെല്ലിയെ മത്സരത്തിനിടെ സബ്ബ് ചെയ്തപ്പോളാണ് താരം നീസ് പരിശീലകൻ പാട്രിക്ക് വിയേരക്കെതിരെ പൊട്ടിത്തെറിച്ചത്. ഇതുവരെ ഫ്രഞ്ച് ലീഗിൽ ഒൻപത് മത്സരങ്ങൾ കളിച്ച ബലോട്ടെലി എട്ടെണ്ണത്തിലും സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഒരൊറ്റ ഗോളുപോലും താരത്തിന് അടിക്കാനായിട്ടില്ല. ആവറേജിലും താഴെയാണ് ബലോട്ടെലിയുടെ പെർഫോമൻസ് എന്ന് പാട്രിക്ക് വിയേര വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഗുയംബിനെതിരായ നീസിന്റെ സമനില മത്സരത്തിലെ 75 ആം മിനുട്ടിലായിരുന്നു താരത്തിന്റെ പ്രതികരണം. ബെഞ്ചിലേക്ക് കയ്യുറകൾ വലിച്ചെറിഞ്ഞ താരം കോച്ചിനെതിരെയും പ്രതികരിച്ചു. ഇറ്റാലിയൻ ടീമിലേക്കും വർഷങ്ങൾക്ക് ശേഷം റോബർട്ടോ മാൻചിനി തിരിച്ചു കൊണ്ട് വന്നിരുന്നു. എന്നാൽ മോശം ഫോമും അവിടെയും വിനയായി. മാൻചിനിക്ക് ബലോട്ടെലിയെ കൈവിടേണ്ടി വന്നു. ജനുവരിയിൽ താരം ക്ലബ് വിട്ട് പോകാനുള്ള സാദ്ധ്യതകൾ ഏറുകയാണ്.

Advertisement