ഇന്ന് സീസണിലെ ആദ്യ മേഴ്സിസൈഡ് ഡർബി

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിലെ ആദ്യ മേഴ്സിസൈഡ് ഡർബി ഇന്ന് ലിവർപൂളിന്റെ മൈതാനത്ത് അരങ്ങേറും. ആൻഫീൽഡിൽ ഇന്ത്യൻ സമയം രാത്രി 9.45 നാണ് മത്സരം കിക്കോഫ്. മാർക്കോസ് സിൽവക്ക് കീഴിൽ മുതുമുഖം നേടിയ എവർട്ടൻ ആൻഫീൽഡിൽ 1999 ന് ശേഷമുള്ള ആദ്യ ജയമാകും ലക്ഷ്യമിടുക. പക്ഷെ ഈ സീസണിൽ തോൽവി അറിയാതെ കുതിക്കുന്ന ലിവർപൂളിനെ വീഴ്ത്തുക എന്നത് ടോഫീസിന് എളുപമാക്കില്ല.

കാർഡിഫിന് എതിരെ മികച്ച ജയവുമായാണ് എവർട്ടൻ എത്തുന്നതെങ്കിൽ ചാമ്പ്യൻസ് ലീഗിൽ പി എസ് ജി യോട് ഏറ്റ തോൽവിക്ക് ശേഷമാണ് ലിവർപൂൾ എത്തുന്നത്. സസ്‌പെൻഷൻ നേരിടുന്ന ക്യാപ്റ്റൻ ഹെൻഡേഴ്സൻ ഇല്ലാതെയാവും ലിവർപൂൾ ഇന്നിറങ്ങുക. നബി കെയ്റ്റ, ശകീരി, അലക്‌സാണ്ടർ അർണോൾഡ് എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം നേടിയേക്കും. എവർട്ടന് കാര്യമായ ഇഞ്ചുറി പ്രശ്നങ്ങൾ ഇല്ല.

Advertisement