ലണ്ടൻ ഡർബിയിൽ ചെൽസി ഇന്ന് ഫുൾഹാമിനെതിരെ

- Advertisement -

സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചെൽസി ഇന്ന് ഫുൾഹാമിനെതിരെ ഇറങ്ങും. മുൻ ചെൽസി പരിശീലകൻ ക്ലാഡിയോ റനിയേരി വീണ്ടും ചെൽസിയെ നേരിടാൻ എത്തുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിന് ഉണ്ട്. ലീഗിൽ ടോട്ടൻഹാമിനോട് ഏറ്റ തോൽവിക്ക് ശേഷം വിജയ വഴിയിൽ തിരിച്ചെത്താനാകും സാരിയുടെ ശ്രമം.

ചെൽസി നിരയിൽ പരിക്ക് കാരണം യൂറോപ്പ ലീഗിൽ കളിക്കാതിരുന്ന ഹസാർഡ് തിരിച്ചെത്തും. ടോട്ടൻഹാമിനെതിരെ ഏറെ വിമർശനം നേരിട്ടെങ്കിലും ഡേവിഡ് ലൂയിസ് ടീമിൽ സ്ഥാനം നിലനിർത്തിയേക്കും. ഫുൾഹാം നിരയിൽ അഗസ്സ, മക്ഡൊണാൾഡ് എന്നിവർക്ക് കളിക്കാനാവില്ല.

Advertisement