കരാർ റദ്ദാക്കി: സാമുവൽ ഉംറ്റിട്ടി ബാഴ്‌സലോണ വിട്ടു

Nihal Basheer

1685331816550 0234b110 0cb6 4c1b 93d0 E28a064e1598
Download the Fanport app now!
Appstore Badge
Google Play Badge 1

ഒടുവിൽ സാമുവൽ ഉംറ്റിട്ടി ബാഴ്‌സലോണ വിട്ടു. താരവുമായി ഉഭയ സമ്മതപ്രകാരം വേർപിരിയുന്നതായി ക്ലബ്ബ് അറിയിച്ചു. ഇതോടെ 2026വരെ കരാർ ഉള്ള ഉംറ്റിട്ടിയുടെ വരുമാനം ടീമിന് ലാഭമായി ഏകദേശം ഇരുപത് മില്യണോളം യൂറോ സമ്മാനിക്കും. സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ബാഴ്‌സക്ക് ഇത് വലിയൊരു സഹായമാകും ചെയ്യുക. മുൻപ് ഫെറാൻ ടോറസിനെ എത്തിക്കാനുള്ള നീക്കത്തിലും ഉംറ്റിട്ടി വരുമാനത്തിൽ വിട്ടു വീഴ്ച്ച ചെയ്ത് ടീമിനെ സഹായിച്ചിരുന്നു. ഫ്രീ ഏജന്റ് ആയി മാറുന്നു താരത്തിന്റെ പുതിയ തട്ടകം ഏതെന്ന് വ്യക്തമല്ല. മുൻ ക്ലബ്ബ് ആയ ഒളിമ്പിക് ലിയോൺ, ലേച്ചേ അടക്കമുള്ള ഇറ്റാലിയൻ ക്ലബ്ബുകൾ എന്നിവർക്ക് ഫ്രഞ്ച് താരത്തിൽ കണ്ണുണ്ട്.
Samuel Umtiti
ലിയോണിൽ നിന്നും 2016ലാണ് താരം ബാഴ്‍സയിലേക്ക് എത്തുന്നത്. ടീമുമായി കൂടിച്ചേരാൻ ചുരുങ്ങിയ സമയം കൊണ്ട് സാധിച്ച ഉംറ്റിട്ടിയുടെ ആദ്യ സീസണുകളിലെ പ്രകടനം ടീമിനും ആരാധകർക്കും ഒരു പോലെ പ്രിയപ്പെട്ടവൻ ആക്കി. എന്നാൽ പരിക്കുമായി 2018 ലോകക്കപ്പിന് ഇറങ്ങിയ ഉംറ്റിട്ടിക്ക് കിരീടം നേടാൻ സാധിച്ചെങ്കിലും പിന്നീട് വിട്ടു മാറാതെ പരിക്ക് പിന്തുടർന്നതോടെ പലപ്പോഴും ബെഞ്ചിലേക്ക് ഒതുങ്ങേണ്ടി വന്നു. ദീർഘ കാലത്തിന് ശേഷം കഴിഞ്ഞ സീസണിൽ ലെച്ചെയിൽ ലോണിൽ കളിച്ചപ്പോൾ ആണ് താരത്തിന് പഴയ താളം വീണ്ടെടുക്കാൻ ആയത്. ലേച്ചേ തന്നെ താരത്തിന് വേണ്ടി വരുമെന്നു കരുതിയിരുന്നെങ്കിലും ഓഫറുമായി അവർ എത്തിയില്ല. ലാ ലീഗ, കോപ്പ ഡെൽ റെയ്, സൂപ്പർ കോപ്പ കിരീടങ്ങൾ ബാഴ്‌സക്കൊപ്പം നേടി. ഉംറ്റിട്ടിയുടെ പുതിയ തട്ടകം വരും ദിവസങ്ങളിൽ തന്നെ വ്യക്തമാവും.