ഇത്തവണ ഡൂറണ്ട് കപ്പിൽ വിദേശ ക്ലബുകളും, കേരളത്തിൽ നിന്ന് കേരള ബാാസ്റ്റേഴ്സും ഗോകുലം കേരളവും

Newsroom

Picsart 23 06 30 20 23 03 647
Download the Fanport app now!
Appstore Badge
Google Play Badge 1

132-ാമത് ഡൂറണ്ട് കപ്പ് അടുത്ത മാസം നടക്കും. 2023 ഓഗസ്റ്റ് 03 മുതൽ സെപ്തംബർ 03 വരെ കൊൽക്കത്തയിലാകും ടൂർണമെന്റ് നടക്കുന്നത്. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും ലോകത്തിലെ മൂന്നാമത്തെ ഏറ്റവും പഴയതുമായ ഫുട്ബോൾ ടൂർണമെന്റായ ഡൂറണ്ട് കപ്പ് ഇത്തവണ വിപുലമായാകും നടക്കുക. ഇത്തവണ വിദേശ ടീമുകളും ടൂർണമെന്റിന്റെ ഭാഗമാകും.

ഡൂറണ്ട് 23 05 10 11 53 34 032

ടൂർണമെന്റിന്റെ 132-ാം പതിപ്പിൽ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് ടീമുകൾ ഉൾപ്പെടെ 24 ടീമുകൾ പങ്കെടുക്കും. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിദേശ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും ടൂർണമെന്റിന്റെ ഭാഗമാകും‌. ബെംഗളൂരു എഫ് സിയാണ് കഴിഞ്ഞ സീസണിൽ കിരീടം നേടിയത്‌.

ഇത്തവണ ഡൂറണ്ട് കപ്പിൽ പങ്കെടുക്കുന്ന ടീമുകൾ;

1. Bengaluru FC
2. Mumbai City FC
3. Mohun Bagan Super Giant
4. East Bengal FC
5. Kerala Blasters
6. Jamshedpur FC
7. Odisha FC
8. Northeast United FC
9. Hyderabad FC
10. Chennaiyin FC
11. Roundglass Punjab FC
12. FC Goa
13. Gokulam Kerala FC
14. Mohammedan Sporting SC
15. Rajasthan United
16. Shillong Lajong FC
17. Delhi FC
18. Bodoland FC
19. Indian Army Football Team
20. Indian Air Force Football Team
21. Indian Navy Football Team
22. Bangladesh Services
23. Bhutan Services
24. Nepal Services