“ബാഴ്സലോണ തന്റെ കാലിൽ നിന്ന് പന്തെടുത്തു കളഞ്ഞു” – റാകിറ്റിച്

ബാഴ്സലോണയിൽ കളിക്കാൻ അവസരങ്ങൾ ഇല്ലാത്തതിൽ നിരാശ പങ്കുവെച്ച് ക്രൊയേഷ്യൻ മധ്യനിര താരം ഇവാൻ റാകിറ്റിച്. ഈ സീസണിൽ വളരെ അപൂർവ്വമായി മാത്രമെ റാകിറ്റിചിന് ക്ലബ് അവസരം നൽകിയിട്ടുള്ളൂ. തന്റെ മകളുടെ കയ്യിൽ നിന്ന് ഒരു കളിപ്പാട്ടം എടുത്തു കളഞ്ഞാൽ അവൾക്ക് സങ്കടമാകും. അതുപോലെ തന്റെ കാലിൽ നിന്ന് ക്ലബ് പന്ത് എടുത്ത് കളഞ്ഞിരിക്കുകയാണ്. റാകിറ്റിച് പറഞ്ഞു.

ക്ലബിന്റെ തീരുമാനങ്ങൾ ഒക്കെ തനിക്ക് മനസ്സിലാകും. പക്ഷെ താൻ 31കാരനാണ് 38കാരനല്ല എന്ന് റാകിറ്റിച് ഓർമ്മിപ്പിച്ചു. തന്റെ ഏറ്റവും മികച്ച അവസ്ഥയിലാണ് താൻ ഉള്ളത്. അവസാന അഞ്ചു വർഷം ബാഴ്സലോണക്ക് തന്റെ എല്ലാം താൻ കൊടുത്തു എന്നും. ഇനിയും തനിക്ക് ക്ലബിന് സംഭാവന ചെയ്യാൻ ആകുമെന്നും റാകിറ്റിച് പറഞ്ഞു.

Previous articleറൊണാൾഡോയ്ക്ക് എതിരെ നടപടി ഉണ്ടാകില്ല, ടീമിനോട് മാപ്പു പറയണം
Next articleബാഴ്സലോണയുടെ നാലാം ജേഴ്സി എത്തി