റൊണാൾഡോയ്ക്ക് എതിരെ നടപടി ഉണ്ടാകില്ല, ടീമിനോട് മാപ്പു പറയണം

കഴിഞ്ഞ മത്സരത്തിൽ സബ് ചെയ്തതിൽ രോഷം കൊണ്ട് സ്റ്റേഡിയം വിട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എതിരെ നടപടി ഉണ്ടാകില്ല. താരത്തിനെതിരെ നടപടി ഒന്നും എടുക്കണ്ട എന്ന് ക്ലബ് തീരിമാനിച്ചതായി ഇറ്റാലിയൻ മാധ്യമങ്ങക്ക് റിപ്പോർട്ട് ചെയ്യുന്നു. പക്ഷെ റൊണാൾഡോ ഒരു ടീം മീറ്റിങ്ങിൽ പങ്കെടുക്കുകയും ടീമിനോട് മുഴുവനായി മാപ്പു പറയേണ്ടതായും വരും.

മിലാനെതിരായും തന്നെ സബ്ബ് ചെയ്തപ്പോൾ ആയിരുന്നു റൊണാൾഡോ കടുത്ത രീതിയിൽ പ്രതികരിച്ചത്.സബ് ചെയ്തതിൽ പ്രതിഷേധിച്ച് നേരെ സ്റ്റേഡിയം വിടുകയായിരുന്നു താരം. റൊണാൾഡോയ്ക്ക് പകരം എത്തിയ ഡിബാല ഗോളടിച്ച് മത്സരം വിജയിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ റൊണാൾഡോയുടെ പരിക്ക് കാരണം റൊണാൾഡോയ്ക്ക് ബുദ്ധിമുട്ട് ഉണ്ടെന്നും അതാണ് സബ് ചെയ്യാൻ കാരണമെന്നും റൊണാൾഡോ ദേഷ്യപ്പെട്ടത് സ്വാഭാവികം മാത്രമാണെന്നുമായിരുന്നു പരിശീലകൻ സാരിയുടെ വാക്കുകൾ.

Previous articleതഹിത് ചോങ്ങ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടേക്കും, യുവതാരത്തിനായി യുവന്റസ് രംഗത്ത്
Next article“ബാഴ്സലോണ തന്റെ കാലിൽ നിന്ന് പന്തെടുത്തു കളഞ്ഞു” – റാകിറ്റിച്