കൊമാനെതിരെ ഒളിയമ്പുകളുമായി പ്യാനിച്, ബാഴ്സലോണക്ക് വേണ്ടത് നല്ലൊരു നേതാവിനെ !

Images 2021 10 05t034223.349

ബാഴ്സലോണ പരിശീലകൻ റോണൾഡ് കൊമാനെതിരെ ഒളിയമ്പുകളുമായി പ്യാനിച്. ഇപ്പോൾ ബാഴ്സലോണക്ക് വേണ്ടത് പഴയ പ്രതാപത്തിലേക്ക് എത്തിക്കാൻ നല്ലൊരു നേതാവിനെയാണ് പ്യാനിച് പറഞ്ഞു. ബാഴ്സലോണയിപ്പോൾ മോശം ഘട്ടത്തിലൂടെയാണ് കടന്നു പോവുന്നത് ആരാധകർ ആഗ്രഹിക്കുന്ന റിസൾട്ട് അല്ല കളിക്കളത്തിൽ ലഭിക്കുന്നതെന്നും പ്യാനിച് കൂട്ടിച്ചേർത്തു. ബാഴ്സലോണയെ മൊത്തത്തിൽ മാറ്റാൻ സാധിക്കുന്ന ഒരു നേതാവിനെയാണ് ഇനി ആവശ്യമെന്നും സമയമെടുക്കുമെങ്കിലും പഴയ പ്രതാപത്തിലേക്ക് എത്തിക്കാൻ സാധിക്കുമെന്നും പ്യാനിച് പ്രത്യാശ പ്രകടിപ്പിച്ചു.

പഴയ ഫോമിലേക്ക് തിരിച്ചെത്തിയാൽ ഇപ്പോളും ലോകത്തിലെ ഏറ്റവും മികച്ച് ടോപ്പ് ഫൈവ് ക്ലബ്ബുകളിൽ ഒന്നാണ് ബാഴ്സലോണയെന്നും പ്യാനിച് പറഞ്ഞു. ബാഴ്സലോണ പരിശീലകൻ കൊമാനെതിരെ ഇതാദ്യമായല്ല പ്യാനിച് രംഗത്ത് വരുന്നത്. കൊമാൻ തന്നെ അപമാനിച്ചതായി മാധ്യമങ്ങളോട് മുൻപ് പ്യാനിച് പറഞ്ഞിരുന്നു. പ്യാനിചിന്റെ ആരോപണങ്ങൾക്ക് മറുപടിയായി ബാഴ്സക്ക് യോജിച്ച താരമല്ല പ്യാനിച് എന്നായിരുന്നു കൊമാന്റെ പ്രതികരണം. സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള ബാഴ്സലോണ വലിയ വേതനം നൽകേണ്ടി വരുന്നത് കൊണ്ട് പ്യാനിചിനെ ഒഴിവാക്കാൻ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഉടനീളം ശ്രമിച്ചിരുന്നു. നിലവിൽ തുർക്കി ക്ലബ്ബായ ബെസിക്താസിന് വേണ്ടി ലോണിലാണ് പ്യാനിച് കളിക്കുന്നത്. രണ്ടു വർഷം മുമ്പ് യുവന്റസിൽ നിന്നായിരുന്നു പ്യാനിച് ക്യാമ്പ് നൗവിൽ കളിക്കണമെന്ന ആഗ്രഹവുമായി ബാഴ്സലോണയിൽ എത്തിയത്‌.

Previous articleസെർജ് ഒറിയെ ഇനി വിയ്യറയലിന്റെ താരം
Next articleമൈക് ഫെലൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അസിസ്റ്റന്റ് പരിശീലകൻ ആയി തുടരും