മൈക് ഫെലൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അസിസ്റ്റന്റ് പരിശീലകൻ ആയി തുടരും

20211005 010120

മാഞ്ചസ്റ്റർ യുണൈറ്റഡ് അസിസ്റ്റന്റ് മാനേജർ മൈക്ക് ഫെലൻ ക്ലബുമായുള്ള കരാർ 2024 വരെ നീട്ടി. 2018 ഡിസംബറിൽ ലെ മാനേജരായി നിയമിതനായപ്പോൾ ആണ് ഫെലൻ ക്ലബ്ബിലേക്ക് മടങ്ങി എത്തിയത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം കൂടിയാണ് ഫെലൻ.

ഒലെ ചുമതലയേറ്റപ്പോൾ താൽക്കാലികമായി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ എത്തിയ മൈക് ഫെലൻ ഒലെ സ്ഥിരമായപ്പോൾ തന്റെ കരാറും സ്ഥിരമാക്കുക ആയിരുന്നു. ഇപ്പോൾ ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഭാവി തുലാസിൽ നിക്കുമ്പോഴാണ് ഫെലൻ കരാർ ഒപ്പുവെക്കുന്നത്. സർ അലക്സ് ഫെർഗൂസണ് ഒപ്പം നീണ്ടകാലം പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള ഫെലൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്കും പ്രിയപ്പെട്ട പരിശീലകൻ ആണ്‌

ഒരു കളിക്കാരനെന്ന നിലയിൽ, 1989 ൽ നോർവിച്ച് സിറ്റിയിൽ നിന്ന് യുണൈറ്റഡിൽ എത്തിയ ഫെലൻ യുണൈറ്റഡിനായി 146 മത്സരങ്ങൾ കളിച്ചു. 1990 ലെ എഫ്എ കപ്പ്, 1991 യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ്, 1993 പ്രീമിയർ ലീഗ് കിരീടം എന്നിവയുൾപ്പെടെയുള്ള കിരീടങ്ങൾ അദ്ദേഹം യുണൈറ്റഡ് ജേഴ്സിയിൽ നേടിയിട്ടുണ്ട്.

Previous articleകൊമാനെതിരെ ഒളിയമ്പുകളുമായി പ്യാനിച്, ബാഴ്സലോണക്ക് വേണ്ടത് നല്ലൊരു നേതാവിനെ !
Next articleഐ.പി.എല്ലിലെ ഏറ്റവും വേഗത കുറഞ്ഞ ഇന്നിംഗ്സുമായി ധോണി