സെർജ് ഒറിയെ ഇനി വിയ്യറയലിന്റെ താരം

Img 20211005 010855

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സ്പർസിന്റെ റൈറ്റ് ബാക്ക് ആയിരുന്ന സെർജ് ഒറിയെ ഇനി സ്പെയിനിൽ കളിക്കും. താരം വിയ്യറയലിൽ എത്തി. താരത്തിന്റെ സൈനിംഗ് ക്ലബ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അവസാന നാലു വർഷത്തോളമായി സ്പർസിനൊപ്പം ആയിരുന്നു ഒറിയെ . 2017ൽ പി എസ് ജിയിൽ നിന്നാണ് താരം സ്പർസിൽ എത്തിയത്. പി എസ് ജിക്ക് ഒപ്പം പത്ത് കിരീടങ്ങൾ ഒറിയ നേടിയിട്ടുണ്ട്. എന്നാൽ സ്പർസിൽ എത്തിയ ശേഷം ഒരു കിരീടം പോലും നേടാൻ ഒറിയെക്കായില്ല. അവസരങ്ങളും കുറഞ്ഞതോടെ താരം സ്പർസിൽ നിന്ന് റിലീസ് ആയി ഫ്രീ ഏജന്റ് ആവുക ആയിരുന്നു. ഇപ്പോൾ ഒരു വർഷത്തേക്കാണ് കരാർ. ഇതു കഴിഞ്ഞ് രണ്ട് വർഷത്തേക്ക് വർവ് കരാർ നീട്ടാൻ വ്യവസ്ഥയുണ്ട്.

28കാരനായ ഐവറികോസ്റ്റ് താരം ഇതുവരെ രാജ്യത്തിനായി 70 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Previous articleടുണീഷ്യക്ക് എതിരെ ഇന്ത്യൻ വനിതകൾക്ക് പരാജയം
Next articleകൊമാനെതിരെ ഒളിയമ്പുകളുമായി പ്യാനിച്, ബാഴ്സലോണക്ക് വേണ്ടത് നല്ലൊരു നേതാവിനെ !